മലയാളത്തിൽ ‘കലക്കാത്ത’, തെലുങ്കിൽ ‘ആട ഗാഡു’; ട്രെൻഡിങ്ങായി ഭീംല നായക് ടൈറ്റിൽ സോങ്

title-song-aada-gaadu
SHARE

അയ്യപ്പനും കോശിയും ചിത്രത്തിന്റെ തെലുങ്ക് പതിപ്പായ ഭീംല നായകിലെ ടൈറ്റിൽ ഗാനം പുറത്തിറങ്ങി. രാമജോഗയ്യ ശാസ്ത്രിയുടെ വരികൾക്കു തമൻ എസ് സംഗീതം പകര്‍ന്ന ഗാനമാണിത്. തമനൊപ്പം ശ്രീകൃഷ്ണ, പൃഥ്വി ചന്ദ്ര, റാം മിരിയാള എന്നിവർ ചേർന്നാണ് ഗാനം ആലപിച്ചിരിക്കുന്നത്. മികച്ച പ്രേക്ഷകസ്വീകാര്യതയോടെ പാട്ട് ട്രെന്‍ഡിങ്ങിലെത്തി. 

‘ആട ഗാഡു, ഈട ഗാഡു’ എന്നാണ് തെലുങ്കിലെ ടൈറ്റിൽ ഗാനം ആരംഭിക്കുന്നത്. അയ്യപ്പനും കോശിയിലെ ടൈറ്റിൽ ഗാനമായ ‘കലക്കാത്ത സന്ദനമേരം’ നഞ്ചിയമ്മയാണ് ആലപിച്ചത്. ജേക്സ് ബിജോയ്‌യുടേതായിരുന്നു സംഗീതം. തികച്ചും വ്യത്യസ്തമായൊരുക്കിയ പാട്ട് ഏറെ ശ്രദ്ധിക്കപ്പെടുകയും ചെയ്തിരുന്നു. 

മലയാളത്തില്‍ ബിജു മേനോന്‍ അവതരിപ്പിച്ച അയ്യപ്പന്‍ നായര്‍ തെലുങ്കിലെത്തുമ്പോള്‍ ഭീംല നായക് ആകുന്നത് പവന്‍ കല്യാണാണ്. പൃഥ്വിരാജ് ചെയ്ത കോശിയുടെ റോളില്‍ റാണ ദഗുബാട്ടി എത്തുന്നു. സാഗര്‍ ചന്ദ്രയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN MUSIC MIX
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

5 ജി: ആകാശത്തെ ആശങ്ക– എക്സ്പ്ലെയ്നർ വിഡിയോ

MORE VIDEOS
FROM ONMANORAMA