കുതിച്ചുകയറി ‘ഡാക്കോ ഡാക്കോ മേക്ക’; തേരോട്ടം തുടർന്ന് പുഷ്പയിലെ ഗാനം

pushpa-song-2
SHARE

പ്രഖ്യാപന ദിവസം മുതൽ ആരാധകർ ആകാംക്ഷയോടെ കാത്തിരിക്കുന്ന അല്ലു അർജുൻ ചിത്രമാണ് പുഷ്പ. ചിത്രത്തിലെ ‘ഡാക്കോ ഡാക്കോ മേക്ക’ എന്നു തുടങ്ങുന്ന പാട്ട് കാഴ്ചക്കാരുടെ എണ്ണത്തിൽ റെക്കോർഡിഡുകയാണ്. പാട്ടിന്റെ ലിറിക്കൽ വിഡിയോ കഴി‍ഞ്ഞ മാസമാണ് അണിയറപ്രവർത്തകർ പുറത്തിറക്കിയത്. ഇതിനോടകം 50 ലക്ഷത്തിലേറെ പ്രേക്ഷകരെ പാട്ട് സ്വന്തമാക്കിക്കഴിഞ്ഞു. 

ദേവിശ്രീ പ്രസാദ് ആണ് ‘ഡാക്കോ ഡാക്കോ മേക്ക’ എന്ന പാട്ടിനു സംഗീതം നല്‍കിയത്. ശിവ ഗാനം ആലപിച്ചിരിക്കുന്നു. ചന്ദ്രബോസിന്റേതാണു വരികൾ. ‘പുഷ്പ’യിലെ ഈ ഫാസ്റ്റ് നമ്പറിന് സമൂഹമാധ്യമങ്ങളിൽ ആരാധകർ ഏറെയാണ്. പാട്ട് നാല് ഭാഷകളിലായാണ് ഒരുക്കിയിരിക്കുന്നത്. രാഹുൽ നമ്പ്യാർ ആലപിച്ച മലയാളം പതിപ്പ് ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. 

സുകുമാർ സംവിധാനം ചെയ്യുന്ന ‘പുഷ്പ’ രണ്ട് ഭാഗങ്ങളായാണ് റിലീസ് ചെയ്യുന്നത്. ആര്യ, ആര്യ 2 എന്നീ ഹിറ്റുകള്‍ക്കു ശേഷം അല്ലു അർജുനും സുകുമാറും ഒരുമിക്കുന്ന ചിത്രം കൂടിയാണിത്. ചിത്രത്തിൽ ഫഹദ് ഫാസില്‍ വില്ലൻ വേഷത്തിലാണ് എത്തുന്നത്. രശ്മിക മന്ദാന, ധനഞ്ജയ്, സുനില്‍, അജയ് ഘോഷ് എന്നിവരാണ് ‘പുഷ്പ’യിലെ മറ്റു പ്രധാന താരങ്ങൾ.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ചോക്ലേറ്റ് ചാക്കോച്ചനൊക്കെ പണ്ട്, ഇപ്പോ കൈയിൽ ചോക്ലേറ്റിന്റെ കവർ മാത്രമേയുള്ളു | Nna Thaan Case Kodu

MORE VIDEOS