നഞ്ചിയമ്മയുടെ ‘ദൈവമകൾ’ക്ക് അയ്യപ്പനും കോശിയുടെ തെലുങ്ക് പതിപ്പിൽ പുതിയ രൂപം; വിഡിയോ

bheemla-nayak-new-song
SHARE

അയ്യപ്പനും കോശിയും ചിത്രത്തിന്റെ തെലുങ്ക് പതിപ്പായ ‘ഭീംല നായകി’ലെ പുതിയ പാട്ടിന്റെ ലിറിക്കൽ വിഡിയോ പുറത്തിറങ്ങി. മലയാളത്തിൽ ന‍ഞ്ചിയമ്മ പാടിയ ‘ദൈവമകളേ’ എന്ന പാട്ടിനു പകരമായുള്ള ‘അടവി തല്ലി മാതാ’ എന്ന പാട്ടാണ് അണിയറപ്രവർത്തകർ പുറത്തിറക്കിയത്. രാമജോഗയ്യ ശാസ്ത്രിയുടെ വരികൾക്കു തമൻ സംഗീതം പകർന്നിരിക്കുന്നു. കുമ്മരി ദുർഗവ്വ, സഹിതി ചഗന്ധി എന്നിവർ ചേർന്നാണു ഗാനം ആലപിച്ചത്. 

ചുരുങ്ങിയ സമയത്തിനകം തന്നെ പാട്ട് ശ്രദ്ധേയമായി. മികച്ച പ്രതികരണങ്ങളാണു ലഭിക്കുന്നത്. ഗാനാലാപനത്തിലെ വ്യത്യസ്തത പ്രേക്ഷകർ ചർച്ചയാക്കി കഴിഞ്ഞു. മലയാളത്തിൽ നഞ്ചിയമ്മ പാടിയ പാട്ടിന്റെ അതേ ആസ്വാദനസുഖമാണു ലഭിക്കുന്നതെന്നു മലയാളി പ്രേക്ഷകർ വിലയിരുത്തി. ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന സംയുക്ത മേനോനും നിത്യ മേനോനും ഗാനരംഗത്തിൽ പ്രത്യക്ഷപ്പെടുന്നുണ്ട്. 

സാഗര്‍ ചന്ദ്രയാണ് ‘ഭീംല നായക്’ സംവിധാനം ചെയ്യുന്നത്. മലയാളത്തില്‍ ബിജു മേനോന്‍ അവതരിപ്പിച്ച അയ്യപ്പന്‍ നായര്‍ എന്ന കഥാപാത്രത്തെ തെലുങ്കിൽ അവതരിപ്പിക്കുന്നത് പവൻ കല്യാൺ ആണ്. പൃഥ്വിരാജ് ചെയ്ത കോശിയുടെ റോളില്‍ റാണ ദഗുബാട്ടി എത്തുന്നു. സിതാര എന്റര്‍ടെയ്ൻമെന്റ്സിന്റെ ബാനറില്‍ നാഗ വംശിയാണ് ചിത്രത്തിന്റെ നിർമാണം.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN MUSIC MIX
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

5 ജി: ആകാശത്തെ ആശങ്ക– എക്സ്പ്ലെയ്നർ വിഡിയോ

MORE VIDEOS
FROM ONMANORAMA