മില്യണടിക്കാനൊരുങ്ങി രൺവീർ സിങിന്റെ ‘83’ലെ ഗാനം; വിഡിയോ

lehra-do-song
SHARE

ബോളിവുഡ് താരം രൺവീർ സിങ്, ഇന്ത്യൻ ക്രിക്കറ്റ് താരം കപിൽ ദേവായി വേഷമിടുന്ന ‘83’ സിനിമയിലെ ആദ്യഗാനം പുറത്തിറങ്ങി. പൃതം സംഗീതം നൽകിയ ഗാനം ആലപിച്ചിരിക്കുന്നത് അർജിത് സിങ് ആണ്. കൗസർ മുനീറിന്റേതാണു വരികൾ. റിലീസ് ചെയ്തു മണിക്കൂറുകൾക്കകം ശ്രദ്ധേയമായ ഗാനം പത്ത് ലക്ഷത്തോടടുത്ത് കാഴ്ചക്കാരെ നേടി. മികച്ച പ്രതികരണങ്ങളാണു ലഭിക്കുന്നത്. 

കബീർ ഖാന്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘83’. താഹിർ രാജ് ഭാസിൻ, ജീവ, സാഖിബ് സലീം, ജതിൻ സർണ, ചിരാഗ് പാട്ടിൽ, ദിൻകർ ശർമ, നിഷാന്ത് ദാഹിയ, ഹാർഡി സന്ധു, സഹിൽ ഖട്ടർ, അമ്മി വിർക്, ആദിനാഥ് കോത്താരെ, ധൈര്യ കർവ, ആർ. ബദ്രി, പങ്കജ് ത്രിപാഠി തുടങ്ങിയവർ ചിത്രത്തില്‍ അണിനിരക്കുന്നു. അതിഥി വേഷത്തിൽ ദീപിക പദുകോണും എത്തുന്നുണ്ട്. 

1983 ലെ ലോകകപ്പ് വിജയത്തെ ആസ്പദമാക്കിയാണ് ചിത്രം ഒരുങ്ങുന്നത്. അന്നത്തെ പ്രധാന താരങ്ങളായ സുനിൽ ഗാവസ്കർ, മൊഹീന്ദർ അമർനാഥ്, സയ്യിദ് കിർമാനി, റോജർ ബിന്നി, കീർത്തി ആസാദ്, രവിശാസ്ത്രി, മദൻലാൽ, സന്ദീപ് പാട്ടീൽ എന്നിവരെല്ലാം കഥാപാത്രങ്ങളാകുന്നുണ്ട്. ഡിസംബർ 24ന് ‘83’ പ്രദർശനത്തിനെത്തും.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN MUSIC MIX
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

"ആരെങ്കിലും പറഞ്ഞോട്ടെ അച്ഛൻ എന്തിനാ പറയുന്നെ?" ഹൃദയം തുറന്നു വിനീത് | Vineeth Sreenivasan Interview

MORE VIDEOS
FROM ONMANORAMA