ത്രസിപ്പിച്ച് സമാന്തയുടെ ഐറ്റം ഡാൻസ്, ഗ്ലാമർ തരംഗം; കുതിച്ചു കയറി ‘പുഷ്പ’യിലെ പാട്ട്

samantha-item-dance-pushpa
SHARE

അല്ലു അർജുൻ നായകനായെത്തുന്ന ‘പുഷ്പ’യിലെ പുതിയ പാട്ടിന്റെ ലിറിക്കൽ വിഡിയോ പുറത്തിറങ്ങി. നടി സമാന്ത ചുവടുവയ്ക്കുന്ന പാട്ടാണ് ഇത്. താരത്തിന്റെ ഗ്ലാമർ ലുക്കും ത്രസിപ്പിക്കും ചുവടുകളുടെ ദൃശ്യങ്ങളും ലിറിക്കൽ വിഡിയോയിൽ ഉൾക്കൊള്ളിച്ചിരിക്കുന്നു. ‘പുഷ്പ’യിലെ പ്രധാന ആകർഷണങ്ങളിലൊന്നാണ് ഈ പാട്ട്. ദേവി ശ്രീ പ്രസാദ് ഈണമൊരുക്കിയ ഗാനം ഇന്ദ്രവതി ചൗഹാൻ ആലപിച്ചിരിക്കുന്നു. ചന്ദ്രബോസിന്റേതാണു വരികള്‍.

സമാന്തയുടെ ഐറ്റം ഡാൻസ് ഗാനം ഇതിനോടകം ആരാധകർ ഏറ്റെടുത്തുകഴിഞ്ഞു. ഇന്ദ്രവതിയുടെ ചടുലവും ത്രസിപ്പിക്കുന്നതുമായ ആലാപനം പാട്ടിനെ വേഗത്തിൽ ശ്രദ്ധേയമാക്കി. റിലീസ് ചെയ്തു മണിക്കൂറുകൾക്കകം തന്നെ പാട്ട് ഒരു കോടിയോടടുത്ത് കാഴ്ചക്കാരെ നേടി. മികച്ച പ്രതികരണങ്ങളാണു ലഭിക്കുന്നത്. പാട്ട് ഇപ്പോൾ ട്രെൻഡിങ്ങിലാണ്. വിഡിയോ ഗാനത്തിനു വേണ്ടി കാത്തിരിക്കുകയാണെന്നാണ് പ്രേക്ഷകപക്ഷം. 

ആര്യ എന്ന ചിത്രത്തിലൂടെ അല്ലു അര്‍ജുനെ സൂപ്പര്‍താരമാക്കിയ സുകുമാര്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘പുഷ്പ’. ചിത്രത്തിൽ രക്തചന്ദന കടത്തുകാരനായ പുഷ്പരാജായാണ് അല്ലു അര്‍ജുന്‍ വേഷമിടുന്നത്. ഫഹദ് ഫാസിൽ വില്ലൻ വേഷത്തിൽ‍ എത്തുന്നു. 250 കോടി രൂപ മുടക്കുമുതൽ കണക്കാക്കുന്ന ചിത്രം രണ്ടു ഭാഗങ്ങളായാണ് ഒരുക്കുന്നത്.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

വിൽക്കാനുണ്ട് പൃഥ്വിരാജിന്റെ ലംബോർഗിനി | Prithviraj Lamborghini Huracan

MORE VIDEOS
FROM ONMANORAMA