ADVERTISEMENT

വ്യത്യസ്തമായ റാപ്പ് ഗാനങ്ങളിലൂടെ സമൂഹമാധ്യമലോകത്തു തരംഗം സൃഷ്ടിച്ച ബ്രോധ വിയുടെ (വിഗ്‌നേഷ് ശിവാനന്ദൻ) പുതിയ മ്യൂസിക്കൽ ആൽബം വൈറൽ ആകുന്നു. ‘ആൾ ഡിവൈൻ’ എന്ന പേരിൽ പുറത്തിറക്കിയ ഗാനം വിവിധ ഭാഷകൾ കോർത്തിണക്കിയാണ് ഒരുക്കിയത്. ബ്രോധ വിയുടെ തനത് റാപ്പോ ശൈലിയും ക്ലാസിക് സംഗീതവും ഒത്തു ചേരുന്ന ഫ്യൂഷൻ ആണിത്. മലയാളത്തിൽ ഒരുക്കിയിരിക്കുന്ന കോറസാണ് ഗാനത്തിന്റെ മറ്റൊരു പ്രത്യേകത.

 

കോവിഡിനെ തുടർന്നുണ്ടായ രണ്ടാമത്തെ ലോക് ഡൗൺ കാലത്തായിരുന്നു പാട്ടിന്റെ രചനയും സംഗീതവും നിർവഹിച്ചത്. ഒരാൾക്കു സ്വന്തം നിരാശകളെ ഏറ്റവും മനോഹരമായി എങ്ങനെ മറികടക്കാമെന്നാണ് പാട്ടിലൂടെ ബ്രോധ വി പറഞ്ഞു വയ്ക്കുന്നത്. എല്ലാവർക്കും തോന്നുന്ന, എന്നാൽ പ്രകടിപ്പിക്കാൻ കഴിയാത്ത ദൈനംദിന കാര്യങ്ങളിൽ വേരൂന്നിയ സംഗീതം സൃഷ്ടിക്കാനുള്ള കൂട്ടായ ശ്രമമാണിതെന്ന് ബ്രോധാ വി പറയുന്നു. 

 

പുറത്തിറങ്ങി 2 ദിവസം കൊണ്ട് 2 മില്യൺ കാഴ്ചക്കാരെയാണ് ‘ആൾ ഡിവൈൻ’ സ്വന്തമാക്കിയത്. ഇപ്പോഴും ട്രെൻഡിങ്ങിൽ തുടരുന്ന പാട്ട് വേറിട്ട ആസ്വാദനാനുഭവം പ്രേക്ഷകർക്കു സമ്മാനിക്കുന്നു. വേറിട്ട പാട്ടുകളിലൂടെ ശ്രദ്ധേയനായ ബ്രോധ വിയുടെ പുതിയ റാപ് ഗാനങ്ങൾക്കായി ആകാംക്ഷയോടെ കാത്തിരിക്കുകയാണ് ആരാധകർ. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com