വിജയ് ചിത്രം ബീസ്റ്റിലെ ‘ജോളിയോ ജിംഖാന’ പാട്ടിനു ചുവടുവച്ച് ദിയ കൃഷ്ണയും സുഹൃത്ത് വൈഷ്ണവ് ഹരിചന്ദ്രനും. സ്റ്റൈലിഷ് വേഷത്തിലാണ് ഇരുവരും വിഡിയോയിൽ പ്രത്യക്ഷപ്പെട്ടത്. ചടുലമായ ചുവടുകൾ ചുരുങ്ങിയ സമയം കൊണ്ടു ശ്രദ്ധേയമായി. വിഡിയോ 1 മില്യൻ പ്രേക്ഷകരെ നേടിയതിന്റെ സന്തോഷം ദിയ കൃഷ്ണ പങ്കുവച്ചു. മുൻപും ദിയയുടെ നൃത്ത വിഡിയോകൾ വൈറൽ ആയിട്ടുണ്ട്.
ബീസ്റ്റിലെ ‘ജോളിയോ ജിംഖാന’ ഇപ്പോഴും ട്രെൻഡിങ്ങിൽ ആണ്. പുറത്തിറങ്ങി ഏതാനും ദിവസങ്ങൾ കൊണ്ട് 2 കോടിയിലേറെ പ്രേക്ഷകരെയും പാട്ട് സ്വന്തമാക്കിക്കഴിഞ്ഞു. വിജയ് തന്നെയാണ് ഗാനം ആലപിച്ചത്. കാർത്തിക്കിന്റെ വരികൾക്ക് അനിരുദ്ധ് രവിചന്ദർ ഈണമൊരുക്കി. ബീസ്റ്റിലെ ‘അറബിക് കുത്ത്’ ഗാനം യൂട്യൂബിൽ തരംഗമായിരുന്നു.