4 മ്യൂസിക്സിന്റെ സംഗീതത്തിൽ കുട്ടിപ്പാട്ടുമായി ശ്രിയ; വിഡിയോ

sriya-sojesh-singer
SHARE

ഫോർ മ്യൂസിക്സിന്റെ സംഗീതസംവിധാനത്തിൽ കുട്ടികൾക്കുവേണ്ടി ഒരു പുതിയ ആൽബം ഗാനം പുറത്തിറങ്ങി. 'പൂച്ച പാക്കരൻ' എന്ന േപരിലൊരുക്കിയ ഗാനം പ്രേക്ഷകശ്രദ്ധ നേടുകയാണ്. ചലച്ചിത്രഗാനരചിയാതാവും മഹാരാജാസ് കോളജിലെ പ്രഫസറുമായ ഡോ. മധു വാസുദേവനാണ് 'പൂച്ച പാക്കരൻ' പാട്ടിനു വരികൾ കുറിച്ചത്. കൊച്ചുകുട്ടിയുടെ കുസൃതികളും ഭാവനകളും ലളിതമായ ഭാഷയിൽ നർമത്തോടെ ഈ പാട്ടിൽ അവതരിപ്പിച്ചിരിക്കുന്നു. കൊച്ചു ഗായിക ശ്രിയ സോജേഷ് ഗാനം ആലപിച്ചു.

ബെംഗളൂരുവിൽ മിത്ര അക്കാദമിയിൽ നാലാം ക്ലാസ് വിദ്യാർഥിനിയായ ശ്രിയ, മൂന്നു വർഷമായി ശാസ്ത്രീയസംഗീതം പരിശീലിച്ചുവരുന്നു. പിയാനോയിലും പ്രതിഭ തെളിയിച്ചിട്ടുണ്ട്. 2022ൽ ഇന്റർനാഷനൽ കർണാടിക് മ്യൂസിഷ്യൻസ് ആൻഡ് ഡാൻസേഴ്സ് അസോസിയേഷൻ (ICMDA) നടത്തിയ സംഗീത മത്സരത്തിൽ ശ്രിയ സോജേഷ് ഒന്നാം സ്ഥാനം നേടി. ഐടി മേഖലയിൽ ജോലി ചെയ്യുന്ന സോജേഷ് - ശ്രുതി ദമ്പതികളുടെ മകളാണ്. 'പൂച്ച പാക്കരൻ' കൂടാതെ വേറെയും ചില ആൽബം ഗാനങ്ങൾ ശ്രിയ പാടിയിട്ടുണ്ട്. പല രാജ്യാന്തര സംഗീത മത്സങ്ങളിലും സമ്മാനങ്ങൾ നേടിയിട്ടുണ്ട് ഈ കൊച്ചുഗായിക.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

1977ലെ മികച്ച നടിയെ അറിയുമോ?

MORE VIDEOS