ADVERTISEMENT

വിജയ് ചിത്രം ബീസ്റ്റിലെ ‘അറബിക് കുത്ത്’ പാട്ടിനു ചുവടുവച്ച് നടി അനുപമ പരമേശ്വരൻ. വിഷു ദിനത്തിൽ നടി പങ്കുവച്ച വിഡിയോ ഇതിനകം ആരാധകര്‍ ഏറ്റെടുത്തുകഴിഞ്ഞു. കേരള സാരി ധരിച്ച് നാടൻ ലുക്കിലാണ് അനുപമയുടെ ചുവടുകൾ.

 

ചുരുങ്ങിയ സമയത്തിനകം അനുപമയുടെ നൃത്ത പ്രകടനം വൈറൽ ആയി. നിരവധി ആരാധകരാണ് പ്രതികരണങ്ങളുമായി എത്തിയത്. മുൻപും താരത്തിന്റെ നൃത്ത വിഡിയോകൾ വൈറൽ ആയിട്ടുണ്ട്. 

 

ബീസ്റ്റിനു വേണ്ടി അനിരുദ്ധ് രവിചന്ദർ ഈണമൊരുക്കിയ പാട്ടാണ് ‘അറബിക് കുത്ത്’. നടൻ ശിവകാർത്തികേയൻ വരികൾ കുറിച്ച ഗാനം അനിരുദ്ധും ജോനിതാ ഗാന്ധിയും ചേർന്ന് ആലപിച്ചു. അറബിക് ശൈലിയിൽ തമിഴ് ചേർത്തൊരുക്കിയ പാട്ട് പ്രേക്ഷകരുടെ എണ്ണത്തിൽ റെക്കോർഡിട്ടിരുന്നു. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com