ADVERTISEMENT

ആമിർ‍‍‍‍ ഖാൻ ചിത്രം ‘ലാൽ സിങ് ഛദ്ദ’യിലെ ‘കഹാനി’ എന്ന ഗാനം പുറത്തിറങ്ങി. അമിതാഭ് ഭട്ടാചാര്യയുടെ വരികൾക്ക് പ്രിതം ആണ് ഈണമൊരുക്കിയത്. മോഹൻ കണ്ണൻ ഗാനം ആലപിച്ചു. ചുരുങ്ങിയ സമയത്തിനകം പാട്ട് ശ്രദ്ധേയമായിക്കഴി‍‍‍‍ഞ്ഞു.

 

ടോം ഹാങ്ക്സിന്റെ വിഖ്യാത ചിത്രം ഫോറസ്റ്റ് ഗംപിന്റെ (1994) റീമേക്ക് ആണ് ‘ലാൽ സിങ് ഛദ്ദ’. കരീന കപൂർ ചിത്രത്തിൽ‍‍‍‍‍‍‍‍‍‍‍‍ നായികയായെത്തുന്നു. അദ്വൈത് ചന്ദൻ സംവിധാനം ചെയ്യുന്ന ചിത്രം വയാകോമും ആമിര്‍ ഖാനും ചേർന്നാണു നിർ‍മിക്കുന്നത്. 

 

തെലുങ്ക് താരം നാഗചൈതന്യ ബോളിവുഡിൽ അരങ്ങേറ്റം കുറിക്കുന്ന ചിത്രം കൂടിയാണ് ‘ലാൽ സിങ് ഛദ്ദ’. ആമിര്‍ അവതരിപ്പിക്കുന്ന ടൈറ്റില്‍ കഥാപാത്രത്തിന്‍റെ ആത്മസുഹൃത്തിനെയാണ് താരം അവതരിപ്പിക്കുക.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com