ൈസയും ഷുഗയും ഒന്നിച്ചു; ഹരംപിടിപ്പിച്ച് ‘ദാറ്റ് ദാറ്റ്’, ട്രെൻഡിങ്ങിൽ നമ്പർ 1

suga-sai
SHARE

ഗങ്‌നം സ്റ്റൈലിലൂടെ ലോകപ്രശ്സ്തനായ സൈയും ബി.ടി.എസിലെ ഷുഗയും ഒന്നിച്ച മ്യൂസിക് വിഡിയോ ‘ദാറ്റ് ദാറ്റ്’ പുറത്തിറങ്ങി. വിവിധ മ്യൂസിക് പ്ലാറ്റ്ഫോമിലൂടെയെത്തിയ വിഡിയോ മണിക്കൂറുകള്‍ക്കകം ട്രെന്‍ഡിങ് ലിസ്റ്റില്‍ ഒന്നാമതെത്തി. 

കൗബോയ് സ്റ്റൈലില്‍ കെ പോപ്പിലെ സൂപ്പര്‍ ഹീറോ സൈ പ്രത്യക്ഷപ്പെട്ടു. വൈറലാകാന്‍ കാത്തിരിക്കുന്ന പുതിയ നൃത്തച്ചുവടുകളുമായാണ് അഞ്ചുവര്‍ഷത്തിനു ശേഷമുള്ള സൈയുടെ മടങ്ങിവരവ്. ഹരംപിടിച്ചിരിക്കുന്നതിനിടെ ബിടിഎസ് ആര്‍മിയെ കോരിത്തരിപ്പിച്ച് ഷുഗയുടെ വരവ്. 

12 ട്രാക്കുകള്‍ ഉള്‍പ്പെടുന്നതാണ് സൈ 9th സംഗീത ആല്‍ബം. ദാറ്റ് ദാറ്റിന് വരികളെഴുതിയതും സംഗീതമൊരുക്കിയതും സൈയും ഷുഗയും ചേര്‍ന്നാണ്. റെട്രോ സ്റ്റൈലില്‍ സൈയും ഷുഗയുമുള്ള കവര്‍ചിത്രവും ശ്രദ്ധനേടിയിരുന്നു.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

വേഗം പണിയാം! ചെറിയ കുടുംബത്തിന് പറ്റിയ വീട്

MORE VIDEOS