ADVERTISEMENT

വിജയ് സേതുപതി, നയന്‍താര, സമാന്ത എന്നിവര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച ‘കാതുവാക്കിലെ രണ്ടു കാതല്‍’ എന്ന ചിത്രത്തിലെ പുതിയ ഗാനം പുറത്തിറങ്ങി. ‘Two Two Two’ എന്ന ഫാസ്റ്റ് നമ്പർ ആണ് അണിയറപ്രവർത്തകർ പുറത്തിറക്കിയത്. വിഘ്നേശ് ശിവന്റെ വരികൾക്ക് അനിരുദ്ധ് രവിചന്ദർ സംഗീതമൊരുക്കി. അനിരുദ്ധും സുനിധി ചൗഹാനും സഞ്ജനയും ചേർന്നാണ് ഗാനം ആലപിച്ചത്. 

 

നയൻതാരയുടെയും സമാന്തയുടെയും ചടുലമായ ചുവടുകളാണ് പാട്ടിൽ. ഇരു നായികമാർക്കുമൊപ്പമുള്ള വിജയ് സേതുപതിയുടെ പ്രകടനം പ്രേക്ഷകർക്കു വേറിട്ട അനുഭവമായി. മികച്ച സ്വീകാര്യതയോടെ ‘Two Two Two’ ഇപ്പോൾ ട്രെൻഡിങ്ങിൽ ആണ്. ചിത്രത്തിലെ നേരത്തേ പുറത്തിറങ്ങിയ പാട്ടുകളും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. 

 

വിഘ്‌നേശ് ശിവന്‍ രചനയും സംവിധാനവും നിർവഹിക്കുന്ന ചിത്രമാണ് ‘കാതുവാക്കിലെ രണ്ടു കാതല്‍’. നയൻതാരയും സമാന്തയും ആദ്യമായി ഒരുമിക്കുന്ന ചിത്രം കൂടിയാണിത്. സെവന്‍ സ്‌ക്രീന്‍ സ്റ്റുഡിയോസിന്റെ ബാനറില്‍ ലളിത് കുമാര്‍ എസ്.എസും റൗഡി പിക്‌ചേഴ്‌സിന്റെ ബാനറില്‍ നയന്‍താരയും വിഘ്‌നേശ് ശിവനും ചേര്‍ന്നാണു നിര്‍മാണം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com