ദുൽഖർ സൽമാൻ നായകനായെത്തുന്ന ‘സീതാരാമം’ ചിത്രത്തിലെ ആദ്യഗാനം പുറത്തിറങ്ങി. ‘പെൺ പൂവേ’ എന്നു തുടങ്ങുന്ന പാട്ടിന്റെ ലിറിക്കൽ വിഡിയോ ആണ് റിലീസ് ചെയ്തത്. അനന്ത ശ്രീറാം വരികൾ കുറിച്ച പാട്ടിന് വിശാൽ ചന്ദ്രശേഖർ ഈണമൊരുക്കി. എസ്.പി ചരണും രമ്യാ ബെഹറയും ചേർന്നാണു ഗാനം ആലപിച്ചത്. പാട്ട് ഇതിനകം ശ്രദ്ധിക്കപ്പെട്ടുകഴിഞ്ഞു.
ഹനു രാഘവപുടി സംവിധാനം ചെയ്യുന്ന പ്രണയചിത്രമാണ് ‘സീതാരാമം’. മൃണാൽ താക്കൂർ ദുൽഖറിന്റെ നായികയായെത്തുന്നു. അഫ്രീൻ എന്ന പേരിൽ രശ്മിക മന്ദാനയും ചിത്രത്തിൽ ശ്രദ്ധേയമായ ഒരു കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. സുമന്ത്, ഗൗതം മേനോൻ, പ്രകാശ് രാജ് എന്നിവരാണു മറ്റു പ്രധാന താരങ്ങൾ.
ഒരേ സമയം തെലുങ്ക്, തമിഴ്, മലയാളം ഭാഷകളിലൊരുങ്ങുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം പി.എസ് വിനോദ് ആണ്. സ്വപ്ന സിനിമയുടെ ബാനറിൽ അശ്വിനി ദത്ത് ‘സീതാരാമം’ നിർമിക്കുന്നു.