മഹേഷ് ബാബുവിനൊപ്പം ആറാടി കീർത്തി സുരേഷ്; നേടിയത് രണ്ടര കോടി പ്രേക്ഷകരെ, പാട്ട്

keerthy-mahesh-babu
SHARE

മഹേഷ് ബാബു നായകനായി എത്തുന്ന ആക്‌ഷൻ ചിത്രം ‘സർകാരു വാരി പാട്ട’യിലെ പുതിയ പാട്ട് പ്രേക്ഷകരെ നേടുന്നു. ‘മാ മാ മഹേശാ’ എന്ന വിഡിയോ ഗാനമാണ് പുറത്തുവന്നത്. രണ്ടരക്കോടിയിലധികം പ്രേക്ഷകരെ വാരിക്കൂട്ടിയ പാട്ട് ഇപ്പോൾ ട്രെൻഡിങ്ങിൽ അ‍ഞ്ചാമതാണ്. 

മഹേഷ് ബാബുവിന്റെയും ചിത്രത്തിൽ നായികയായെത്തുന്ന കീർത്തി സുരേഷിന്റെയും തകർപ്പൻ നൃത്തമാണ് പാട്ടിന്റെ മുഖ്യ ആകർഷണം. ഇരുവരുടെയും വസ്ത്രധാരണവും ശ്രദ്ധിക്കപ്പെട്ടുകഴിഞ്ഞു. പാട്ടിന്റെ പ്രമോ പുറത്തിറങ്ങയപ്പോൾ മുതൽ മുഴുവൻ പതിപ്പിനായി ആരാധകർ കാത്തിരിക്കുകയായിരുന്നു. 

പരശുറാം സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘സർകാരു വാരി പാട്ട’. സമുദ്രക്കനി, വെണ്ണെല കിഷോർ, സുബ്ബരാജു എന്നിവരും മുഖ്യ വേഷങ്ങളിലെത്തുന്നു. എസ്.തമൻ ആണ് ചിത്രത്തിനു വേണ്ടി സംഗീതമൊരുക്കുന്നത്. 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

വിട, കോടിയേരി

MORE VIDEOS