ഭാഷ മാറിയാലെന്ത്, പാടി തകർത്തല്ലോ മഞ്ജു! കിം കിം കിം തമിഴ് പതിപ്പും ഹിറ്റ്

kim-kim-tamil
SHARE

‘ജാക്ക് ആൻഡ് ജിൽ’ ചിത്രത്തിലെ ‘കിം കിം കിം’ പാട്ടിന്റെ തമിഴ് പതിപ്പുമായി നടി മ‍ഞ്ജു വാരിയർ. ‘സെന്റ്ിമീറ്റർ’ എന്ന പേരിലാണ് ചിത്രം തമിഴിൽ ഒരുക്കുന്നത്. ലളിതാനന്ദ് പാട്ടിനു വരികൾ കുറിച്ചിരിക്കുന്നു. മഞ്ജുവിന്റെ രസകരമായ ആലാപനം ആരാധകഹൃദയങ്ങൾ കീഴടക്കുകയാണ്. പാട്ടിന് മലയാളം, തമിഴ് ആരാധകരുടെ കമന്റുകളും ലഭിക്കുന്നുണ്ട്. ‘മഞ്ജു ചേച്ചി ഉയിർ’, ‘ഭാഷ മാറിയാലെന്ത്, തകർത്തല്ലോ മഞ്ജു’ തുടങ്ങിയ പ്രതികരണങ്ങളാണു പാട്ടിനു ലഭിക്കുന്നത്. സ്റ്റുഡിയോ വേർഷൻ ആണ് പുറത്തു വന്നിരിക്കുന്നത്. 

മാസങ്ങൾക്കു മുൻപാണ് പാട്ടിന്റെ മലയാളം പതിപ്പ് പുറത്തിറങ്ങിയത്. പാട്ട് യൂട്യൂബിൽ ട്രെൻഡിങ് ആയിരുന്നു. റാം സുരേന്ദർ ഈണമൊരുക്കിയ ഗാനത്തിനു. ബി.കെ.ഹരിനാരായണൻ‌ ആണ് വരികൾ എഴുതിയത്. വ്യത്യസ്തമായ വരികൾകൊണ്ടും ആലാപനം കൊണ്ടും അതിവേഗം ശ്രദ്ധിക്കപ്പെട്ട പാട്ടാണ് ‘കിം കിം കിം’. പാട്ടിനൊപ്പം ചുവടുവച്ച് താരങ്ങൾ ഉൾപ്പെടെ നിരവധി പേർ രംഗത്തെത്തിയിരുന്നു. ‍കെനിയയിൽ നിന്നുള്ള വിദ്യാർഥികൾ ചുവടുവച്ച വിഡിയോ വൈറൽ ആയതാണ്. പാട്ടിനൊപ്പം മഞ്ജു വാരിയറും നൃത്തം ചെയ്തിരുന്നു. 

സന്തോഷ് ശിവൻ രചനയും സംവിധാനവും ഛായാഗ്രഹണവും നിർവഹിക്കുന്ന ചിത്രമാണ് ‘ജാക്ക് ആന്‍ഡ് ജിൽ’. ചിത്രത്തിൽ മഞ്ജു വാരിയര്‍ക്കൊപ്പം കാളിദാസ് ജയറാമും സൗബിൻ ഷാഹിറും പ്രധാന വേഷങ്ങളിലെത്തുന്നു. നെടുമുടി വേണു, അജു വർഗീസ്, സുരാജ് വെഞ്ഞാറമൂട്, രമേഷ് പിഷാരടി, ഇന്ദ്രൻസ്, ബേസിൽ ജോസഫ് തുടങ്ങി വൻ താരനിര തന്നെ ചിത്രത്തിലുണ്ട്. റാം സുരേന്ദറിനെക്കൂടാതെ ഗോപി സുന്ദറും ജേക്സ് ബിജോയ്‌യും ചിത്രത്തിനു വേണ്ടി സംഗീതമൊരുക്കുന്നുണ്ട്. മെയ് 20ന് ചിത്രം പ്രദർശനത്തിനെത്തും. 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

അമ്പരപ്പിക്കുന്ന ആഡംബരം; നിറയെ സർപ്രൈസുകൾ ഒളിപ്പിച്ച വീട്

MORE VIDEOS