ADVERTISEMENT

കമൽ ഹാസൻ നായകനായെത്തിയ ‘വിക്രം’ ചിത്രത്തിലെ ‘പത്തല പത്തല’ പാട്ടിന്റെ വിഡിയോ പുറത്തിറങ്ങി. കമൽഹാസൻ തന്നെയാണ് പാട്ടെഴുതി പാടിയിരിക്കുന്നത്. പാട്ടിന് ഈണമൊരുക്കിയ അനിരുദ്ധ രവിചന്ദറും ആലാപനത്തിൽ പങ്കുചേർന്നിട്ടുണ്ട്. 

 

ഫാസ്റ്റ് നമ്പർ ആയ ‘പത്തല പത്തല’യുടെ ലിറിക്കൽ വിഡിയോ പുറത്തിറങ്ങിയപ്പോൾ തന്നെ വലിയ തരംഗമായിരുന്നു. പാട്ടിന്റെ വിഡിയോ പതിപ്പിനു വേണ്ടി കാത്തിരിക്കുകയായിരുന്നു ആരാധകർ. 

 

ചുരുങ്ങിയ സമയം കൊണ്ട് അരക്കോടിയോളം പ്രേക്ഷകരെയാണ് ഗാനം സ്വന്തമാക്കിയത്. കമൽഹാസന്റെ ചടുലമായ ചുവടുകൾ തന്നെയാണ് പാട്ടിന്റെ മുഖ്യ ആകർഷണം. താരത്തിന്റെ അസാമാന്യ മെയ്‌വഴക്കവും പ്രായത്തെ വെല്ലും ചടുലതയും ആരാധകർക്കിടയിൽ ചർച്ചയായിക്കഴിഞ്ഞു. 

 

ലോകേഷ് കനകരാജ് സംവിധാനം ചെയ്ത ചിത്രമാണ് ‘വിക്രം’. കമൽ ഹാസനൊപ്പം വിജയ് സേതുപതി, മലയാള താരങ്ങളായ ഫഹദ് ഫാസിൽ, കാളിദാസ് ജയറാം, ചെമ്പൻ വിനോദ് എന്നിവരും പ്രധാന വേഷത്തിലെത്തിയ ചിത്രം തിയറ്ററിൽ തരംഗമായതാണ്. കമല്‍ഹാസന്റെ നിര്‍മ്മാണ കമ്പനിയായ രാജ്കമല്‍ ഫിലിംസ് തന്നെയാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com