ADVERTISEMENT

മണിരത്നം ചിത്രം പൊന്നിയിൻ സെൽവനിലെ ആദ്യഗാനം യൂട്യൂബിൽ തരംഗമാകുന്നു. ‘പൊന്നി നദി പാക്കണുമേ’ എന്ന പാട്ടിന്റെ ലിറിക്കൽ വിഡിയോ ഏതാനും ദിവസങ്ങൾക്കു മുൻപാണ് പുറത്തിറങ്ങിയത്. ഇളങ്കോ കൃഷ്ണന്റെ വരികൾക്ക് എ.ആർ. റഹ്മാൻ ഈണമിട്ട് ആലപിച്ചിരിക്കുന്നു. എ.ആർ. റെയ്ഹാന, ബാംബ ബാക്യ എന്നിവരാണ് മറ്റുഗായകർ. പുറത്തിറങ്ങിയ അന്നു മുതൽ ട്രെൻഡിങ്ങിൽ ആണ് ഗാനം. ഇതിനകം ഒരു കോടിയോളം പ്രേക്ഷകരെ നേടിക്കഴിഞ്ഞു ഗാനം. 

 

ഇന്ത്യൻ സിനിമ ഇന്നേവരെ കണ്ടിട്ടില്ലാത്ത വമ്പൻ താരനിരയുമായാണ് പൊന്നിയിൻ സെൽവന്റെ വരവ്. വിക്രം, കാർത്തി, ജയം രവി, ജയറാം, ഐശ്വര്യ റായി, തൃഷ, ഐശ്വര്യ ലക്ഷ്മി തുടങ്ങി നിരവധി മുൻനിരതാരങ്ങൾ ചിത്രത്തിൽ പ്രധാനവേഷത്തിലെത്തുന്നു. കല്‍ക്കി കൃഷ്ണമൂര്‍ത്തിയുടെ ഇതേ പേരുള്ള തമിഴ് നോവലിനെ ആധാരമാക്കിയാണ് സിനിമ ഒരുങ്ങുന്നത്. ചോള രാജാവായിരുന്ന അരുൾമൊഴി വർമനെ (രാജരാജ ചോളൻ ഒന്നാമൻ) കുറിച്ചുള്ളതാണ് 2400 പേജുള്ള ഈ നോവൽ. 

 

ശോഭിത ധുലിപാല, പ്രഭു, അശ്വിൻ കകുമനു, ലാൽ, പാർഥിപൻ, റിയാസ് ഖാൻ, മോഹൻ രാമൻ, അമല പോൾ, കീർത്തി സുരേഷ്, റാഷി ഖന്ന, സത്യരാജ്, ശരത്കുമാർ, ജയറാം, റഹ്മാൻ, കിഷോർ, പ്രകാശ് രാജ്, വിക്രം പ്രഭു, ജയചിത്ര എന്നിവരാണ് പൊന്നിയിൻ സെൽവനിലെ മറ്റു പ്രധാന താരങ്ങൾ. സെപ്റ്റംബർ 30ന് ചിത്രം പ്രദർശനത്തിനെത്തും. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com