ഓണക്കാഴ്ചയുമായി അമൃതയും ഗോപി സുന്ദറും; ട്രെൻഡിങ് ആയി ‘മാബലി വന്നേ’

mabali-vanne-song
SHARE

ഗായിക അമൃത സുരേഷും സംഗീതസംവിധായകൻ ഗോപി സുന്ദറും ചേർന്നൊരുക്കിയ ഓണപ്പാട്ട് സമൂഹമാധ്യമങ്ങളിൽ തരംഗമാകുന്നു. ‘മാബലി വന്നേ’ എന്ന പേരിലൊരുക്കിയ ഗാനം ഇപ്പോൾ ട്രെന്‍ഡിങ്ങിൽ മുൻനിരയിലെത്തിയിരിക്കുകയാണ്. പൊന്നോണക്കാഴ്ചകളാണ് പാട്ടിൽ ആവിഷ്കരിച്ചിരിക്കുന്നത്. അമൃതയും ഗോപി സുന്ദറും ഒരുമിച്ചുള്ള മനോഹര ദൃശ്യങ്ങളും പാട്ടിൽ കാണാം. 

ബി.കെ.ഹരിനാരായണനാണ് ‘മാബലി വന്നേ’ എന്ന പാട്ടിനു വരികള്‍ കുറിച്ചത്. ഗോപി സുന്ദറിന്റെ ഈണത്തിൽ അമൃത ഗാനം ആലപിച്ചു. ഗോപി സുന്ദറും ആലാപനത്തിൽ പങ്കുചേർന്നിട്ടുണ്ട്. അനന്ദു കൈപ്പള്ളി, ഗസ്സെൽ കണ്ടത്തിൽ എന്നിവർ ചേർന്നാണ് ഗാനചിത്രീകരണം നിർവഹിച്ചത്. അമൃതയും ഗോപി സുന്ദറും സംയുക്തമായൊരുക്കുന്ന രണ്ടാമത്തെ സംഗീത വിഡിയോ ആണിത്. നേരത്തേ ഇരുവരുടേയും ‘തൊന്തരവ’ എന്ന പ്രണയഗാനം പ്രേക്ഷകശ്രദ്ധ നേടിയിരുന്നു. 

അടുത്തിടെയാണ് പ്രണയത്തിലാണെന്നും ഒരുമിച്ചു ജീവിക്കാൻ തീരുമാനിച്ചെന്നും ഗോപി സുന്ദറും അമൃത സുരേഷും വെളിപ്പെടുത്തിയത്. ജീവിതത്തിലെ വിഷമഘട്ടങ്ങള്‍ പിന്നിട്ട് ഒരുമിച്ചു മനോഹര യാത്ര ആരംഭിക്കുകയാണെന്നും ആരാധകരുടെ സ്നേഹവും പ്രാർഥനയും എന്നും തങ്ങളുടെ കൂടെ ഉണ്ടാകുമെന്നു പ്രതീക്ഷിക്കുന്നതായും അമൃത വ്യക്തമാക്കിയിരുന്നു.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

നാല് നായകന്മാരും ഒരു സാനിയയും | Nivin Pauly | Aju Varghese | Saiju Kurup | Siju Wilson | Saniya

MORE VIDEOS
{{$ctrl.title}}
{{$ctrl.title}}

{{$ctrl.currentDate}}

  • {{item.description}}