‘മനികെ മാഗേ ഹിതേ’; യൊഹാനിയുടെ പാട്ടിനു തകർപ്പൻ ചുവടുകളുമായി അഹാന, വിഡിയോ

ahaana-manike-song
SHARE

‘മനികെ മാഗേ ഹിതേ’ എന്ന സൂപ്പർഹിറ്റ് പാട്ടിനു ചുവടുവച്ച് നടി അഹാന കൃഷ്ണ. മനികെ മൂവ് ചലഞ്ചിന്റെ ഭാഗമായാണ് നടിയുടെ നൃത്ത പ്രകടനം. ഗ്ലാമർ ലുക്കിലാണ് അഹാന വിഡിയോയിൽ പ്രത്യക്ഷപ്പെടുന്നത്. സമൂഹമാധ്യമങ്ങളിൽ പങ്കുവച്ച ഡാൻസ് വിഡിയോ ഇതിനകം വൈറൽ ആയിക്കഴിഞ്ഞു. പാട്ടിനൊപ്പം ചുവടുവയ്ക്കാൻ അഹാന പ്രേക്ഷകരെ ക്ഷണിക്കുന്നുമുണ്ട്. 

യൂട്യൂബിൽ തരംഗമായ ‘മനികെ മാഗേ ഹിതേ’ എന്ന ഗാനത്തിന്റെ ഹിന്ദി റീമേക്ക് ഏതാനും ദിവസങ്ങൾക്കു മുൻപാണ് പുറത്തിറങ്ങിയത്. ‘താങ്ക് ഗോഡ്’ എന്ന ചിത്രത്തിലൂടെയാണ് പാട്ട് വീണ്ടും പ്രേക്ഷകർക്കരികിലെത്തിയത്. സിദ്ധാർഥ് മൽഹോത്രയുടെയും നോറ ഫത്തേഹിയുടെയും ത്രസിപ്പിക്കും നൃത്തരംഗങ്ങള്‍ കൊണ്ടു ശ്രദ്ധിക്കപ്പെട്ട പാട്ട് മണിക്കൂറുകൾക്കകം ട്രെൻഡിങ് ആയി. അജയ് ദേവ്ഗൺ, സിദ്ധാർഥ് മൽഹോത്ര, രാകുൽ പ്രീത് സിങ് എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി ഇന്ദ്രകുമാർ സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘താങ്ക് ഗോഡ്’.

സിംഹള ഭാഷയിലുള്ള ഗാനമാണ് ‘മനികെ മാഗേ ഹിതേ’. പാട്ടിന്റെ യഥാർഥ ഗായികയായ യൊഹാനി ഡിലോക ഡിസിൽവയാണ് ഹിന്ദി പതിപ്പും ആലപിച്ചിരിക്കുന്നത്. ജുബിന്‍ നൗടിയാല്‍, സൂര്യ രഗുനാഥന്‍ എന്നിവരും ആലാപനത്തിൽ പങ്കുചേർന്നിരിക്കുന്നു. 

‘മനികെ മാഗേ ഹിതേ’ എന്ന ഗാനത്തിലൂടെ ലോകപ്രശസ്തയായ ശ്രീലങ്കൻ ഗായികയാണ് യൊഹാനി ഡിലോക ഡിസിൽവ. ശ്രീലങ്കൻ കരസേനാ ഓഫിസർ പ്രസന്ന ഡി സിൽവയുടെയും ശ്രീലങ്കൻ എയർലൈൻസിലെ മുൻ എയർഹോസ്റ്റസ് ദിനിതിയുടെയും മകളായ യൊഹാനി, യുകെയിൽനിന്ന് അക്കൗണ്ട്സിൽ മാസ്റ്റേഴ്സ് എടുത്ത് ഓസ്ട്രേലിയയിൽ ഉപരിപഠനം പൂർത്തിയാക്കി 2019 ൽ നാട്ടിൽ തിരിച്ചെത്തിയപ്പോഴാണ് സംഗീതം ഗൗരവമായെടുക്കുന്നത്. 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ഗോപാംഗനേ...

MORE VIDEOS
{{$ctrl.title}}
{{$ctrl.title}}

{{$ctrl.currentDate}}

  • {{item.description}}