തരംഗമായി ‘തേൻമൊഴി’ പാട്ട്; തിളങ്ങി നിത്യ മേനോനും ധനുഷും, വിഡിയോ

nitya-dhanush-song
SHARE

ധനുഷ് ചിത്രം ‘തിരുച്ചിത്രമ്പല’ത്തിലെ വിഡിയോ ഗാനം യൂട്യൂബിൽ തരംഗമാകുന്നു. ‘തേൻമൊഴി’ എന്നു തുടങ്ങുന്ന പാട്ടാണ് പുറത്തുവന്നത്. അനിരുദ്ധ് രവിചന്ദർ ഈണമൊരുക്കിയ ഗാനം സന്തോഷ് നാരായണൻ ആണ് ആലപിച്ചത്. ധനുഷ് പാട്ടിനു വരികൾ കുറിച്ചു.

‘തേൻമൊഴി’ ഇതിനകം ആരാധകർ ഏറ്റെടുത്തുകഴിഞ്ഞു. മികച്ച പ്രതികരണങ്ങളും ലഭിക്കുന്നുണ്ട്. ചുരുങ്ങിയ സമയം കൊണ്ട് പാട്ട് മില്യനിലധികം പ്രേക്ഷകരെ സ്വന്തമാക്കിയിരിക്കുകയാണ്. ധനുഷും നിത്യ മേനോനും ഒരുമിച്ചുള്ള മനോഹര ദൃശ്യങ്ങളാണ് ഗാനരംഗത്തിൽ ആവിഷ്കരിച്ചിരിക്കുന്നത്. 

മിത്രൻ ആർ. ജവഹർ സംവിധാനം ചെയ്ത ചിത്രമാണ് തിരുച്ചിത്രമ്പലം. പ്രിയ ഭവാനി ശങ്കര്‍, റാഷി ഖന്ന, പ്രകാശ് രാജ്, ഭാരതി രാജ എന്നിവരാണ് ചിത്രത്തിലെ മറ്റു പ്രധാന താരങ്ങൾ. ഛായാഗ്രാഹണം: ഓം പ്രകാശ്.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

വിജയിക്കണമെങ്കിൽ കംഫർട് സോണിനു പുറത്തു വരണം‌‌ | Roopa George Interview | SheTalks

MORE VIDEOS
{{$ctrl.title}}
{{$ctrl.title}}

{{$ctrl.currentDate}}

  • {{item.description}}