ഷൈന്‍ ടോം ചാക്കോ, ബാലു വര്‍ഗീസ് എന്നിവര്‍ കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ‘വിചിത്രം’ എന്ന ചിത്രത്തിലെ പുതിയ ഗാനം പുറത്തിറങ്ങി. ‘ചിത്രശലഭമായ്’ എന്നു തുടങ്ങുന്ന വിഡിയോ ഗാനമാണ് പ്രേക്ഷകർക്കരികിലെത്തിയത്. മരിയ ജോണിയാണ് ഗാനം ആലപിച്ചിരിക്കുന്നത്. മനോജ് പരമേശ്വരന്റെ വരികൾക്ക് ജോഫി ചിറയത്ത് ഈണമിട്ടിരിക്കുന്നു. ലിറിക്കൽ വിഡിയോ പുറത്തിറങ്ങിയപ്പോൾ തന്നെ പാട്ടിനു മികച്ച സ്വീകാര്യത ലഭിച്ചിരുന്നു.
അച്ചു വിജയൻ സംവിധാനം ചെയ്ത ചിത്രമാണ് ‘വിചിത്രം’. ജോയ് മൂവി പ്രൊഡക്‌ഷന്‍സിന്റെ ബാനറില്‍ ഡോക്ടര്‍ അജിത് ജോയും അച്ചു വിജയനും ചേര്‍ന്നു ചിത്രം നിർമിച്ചിരിക്കുന്നു. ലാല്‍, കനി കുസൃതി, ജോളി ചിറയത്ത്, കേതകി നാരായണ്‍ എന്നിവരാണു ചിത്രത്തിലെ മറ്റു താരങ്ങൾ. ഇവരുടെ മികച്ച പ്രകടനം പ്രേക്ഷകർക്കിടയിൽ ചർച്ചയായതാണ്.
നിഖില്‍ രവീന്ദ്രന്‍ ആണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. ക്യാമറ കൈകാര്യം ചെയ്യുന്നത് അര്‍ജുന്‍ ബാലകൃഷ്ണന്‍. പ്രൊഡക്‌ഷന്‍ കണ്‍ട്രോളര്‍: ദീപക് പരമേശ്വരന്‍, എഡിറ്റര്‍ അച്ചു വിജയന്‍.