ADVERTISEMENT

പൃഥ്വിരാജ് സുകുമാരൻ നായകനായെത്തുന്ന ‘ഗോൾഡി’ലെ പുത്തൻ പാട്ട് ട്രെൻഡിങ്ങിൽ ഒന്നാമത്. ചിത്രത്തിലെ ‘തന്നെ തന്നെ’ എന്ന വിഡിയോ ഗാനമാണ് പ്രേക്ഷകരിൽ എത്തിയിരിക്കുന്നത്. പൃഥ്വിരാജിനൊപ്പം ദീപ്തി സതിയും ഗാനരംഗത്തില്‍ പ്രത്യക്ഷപ്പെടുന്നു. 

 

രാജേഷ് മുരുകേശനാണ് പാട്ടിനു വേണ്ടി ഈണമൊരുക്കിയത്. ശബരീഷ് വർമ വരികളെഴുതിയ ഗാനം വിജയ് യേശുദാസും മുരുകേശനും ചേർന്ന് ആലപിച്ചു. പാട്ട് ഇതിനകം 1 മില്യനിലധികം പ്രേക്ഷകരെ നേടിക്കഴിഞ്ഞു. പൃഥ്വിരാജിന്റെ തകർപ്പൻ നൃത്തമാണ് പാട്ടിന്റെ മുഖ്യ ആകർഷണം. ‘പൃഥ്വി ഒരു രക്ഷയുമില്ല’ എന്നാണ് പാട്ട് കണ്ട് ആരാധകർ കുറിക്കുന്നത്. 

 

‘പ്രേമ’ത്തിനു ശേഷം അല്‍ഫോണ്‍സ് പുത്രന്‍ സംവിധാനം ചെയ്ത ചിത്രമാണ് ‘ഗോൾഡ്’. നയൻതാര നായികയായെത്തുന്നു. പൃഥ്വിയും നയൻസും ആദ്യമായി ഒന്നിക്കുന്ന ചിത്രമെന്ന പ്രത്യേകതയും ഗോൾഡിനുണ്ട്. പൃഥ്വിരാജ് പ്രൊഡക്‌ഷൻസ്– മാജിക് ഫ്രെയിംസ് കൂട്ടായ്മയാണ് ഗോൾഡ് നിർമിച്ചിരിക്കുന്നത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com