അമല പോളിന്റെ ബോളിവുഡ് അരങ്ങേറ്റ ചിത്രം ‘ഭോല’യിലെ പുതിയ ഗാനം ആസ്വാദകലക്ഷങ്ങൾ ഏറ്റെടുക്കുന്നു. ലോകേഷ് കനകരാജ്- കാര്‍ത്തി ചിത്രം കൈതിയുടെ ഹിന്ദി പതിപ്പാണിത്. അജയ് ദേവ്ഗൺ നായകനായെത്തുന്നു. ചിത്രത്തിന്റെ സംവിധാനവും നടൻ തന്നെയാണ്.
ഭോലയിലെ ‘നസർ ലഗ് ജായേഗി’ എന്ന ഗാനമാണ് പുറത്തുവന്നിരിക്കുന്നത്. രവി ബസ്‌റുർ ഈണമൊരുക്കിയ ഗാനം ജേവേദ് അലി ആലപിച്ചിരിക്കുന്നു. ഇർഷാദ് കമിൽ ആണ് പാട്ടിനു വരികൾ കുറിച്ചത്. മണിക്കൂറുകൾ കൊണ്ട് പാട്ട് 2 കോടിയിലധികം പ്രേക്ഷകരെ നേടിക്കഴിഞ്ഞു.
റണ്‍വേ 34ന് ശേഷം അജയ് ദേവ്ഗണ്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘ഭോല’. ടി സീരിസ്, റിലയൻസ് എന്റർടെയ്ൻമെന്റ്, ഡ്രീം വാരിയേഴ്സ് പിക്ചേഴ്സ് എന്നിവർ ചേർന്നാണു നിർമാണം.