‘ജാനകി ജാനേ’ എന്ന ചിത്രത്തിലെ പുതിയ ഗാനം ആസ്വദകഹൃദയങ്ങൾ കീഴടക്കുന്നു. ‘ചെമ്പരത്തിപൂ’ എന്നു തുടങ്ങുന്ന ഗാനം മനോരമ മ്യൂസിക് ആണ് പുറത്തിറക്കിയത്. ഏങ്ങണ്ടിയൂർ ചന്ദ്രശേഖരന്റെ വരികൾക്ക് കൈലാസ് മേനോന്‍ ഈണം പകർന്നിരിക്കുന്നു. മധുവന്തി നാരായണനാണ് ഗാനം ആലപിച്ചത്. നാട്ടഴകു നിറയുന്ന പാട്ട് ചുരുങ്ങിയ സമയം കൊണ്ടു ശ്രദ്ധിക്കപ്പെട്ടുകഴിഞ്ഞു. മികച്ച പ്രതികരണങ്ങളാണു ലഭിക്കുന്നത്.
‘ചെമ്പരത്തിപൂ വിരിയണ നാട് ഈ നാട്
ചെമ്പട്ടും ചുറ്റിയൊരുങ്ങിയ കാവുണ്ടേ
കാൽച്ചിലമ്പിൻ കഥറിഞ്ഞേ ദൂരെ നിന്നേ
കാലങ്ങൾ കാത്തുകൊരുത്തൊരു കഥയേറെയുണ്ടേ....’
നവ്യ നായരെയും സൈജു കുറുപ്പിനെയും കേന്ദ്രകഥാപാത്രങ്ങളാക്കി അനീഷ് ഉപാസന രചനയും സംവിധാനവും നിർവഹിക്കുന്ന ചിത്രമാണ് ‘ജാനകി ജാനേ’. ശ്യാമപ്രകാശ് എം.എസ് ചിത്രീകരണവും നൗഫൽ അബദുള്ള എഡിറ്റിങ്ങും നിർവഹിക്കുന്നു. ചിത്രം റിലീസിനു തയ്യാറെടുക്കുകയാണ്.