ഇത് പൊളിച്ചു! ട്രെൻഡിങ്ങായി ഷൈൻ ടോമിന്റെ കൊച്ചിപ്പാട്ട്; വിഡിയോ

kochiya song
‘കൊച്ചിയാ’ ഗാനരംഗത്തില്‍ നിന്ന്
SHARE

‌‘പതിമുന്നാം രാത്രി’ എന്ന ചിത്രത്തിനു വേണ്ടി നടൻ ഷൈൻ ടോം ചാക്കോ ആലപിച്ച ഗാനം പുറത്തിറങ്ങി. ‘കൊച്ചിയാ...’ എന്നു തുടങ്ങുന്ന ഗാനം മനോരമ മ്യൂസിക്കാണ് പ്രേക്ഷകർക്കരികിലെത്തിച്ചത്. പാട്ടിന്റെ ലിറിക്കൽ വിഡിയോ ആണ് റിലീസ് ചെയ്തിരിക്കുന്നത്. രാജു ജോർജ് പാട്ടിനു വരികൾ കുറിച്ചു സംഗീതം പകര്‍ന്നിരിക്കുന്നു. 

‘കൊച്ചിയാ...’ ചുരുങ്ങിയ സമയം കൊണ്ടുതന്നെ മികച്ച പ്രതികരണങ്ങളോടെ ട്രെൻഡിങ്ങില്‍ ഇടം പിടിച്ചുകഴിഞ്ഞു. ‘ഇത് പൊളിച്ചു’ എന്നാണ് പാട്ട് കേട്ട് ആസ്വാദകർ കുറിക്കുന്നത്. ഷൈൻ ടോമിനൊപ്പം ഗൗതം അനിൽകുമാർ, ശ്രീമോൻ വേലായുധൻ എന്നിവരും ആലാപനത്തിൽ പങ്കുചേർന്നിട്ടുണ്ട്. ആശിഷ് ബിജു ആണ് പാട്ടിനു വേണ്ടി കീബോർഡ് വായിച്ചിരിക്കുന്നത്. വരുൺ കുമാര്‍ സാക്സോഫോണിലും പുല്ലാങ്കുഴലിലും ഈണമൊരുക്കി. ഷെരോൺ റോയ് ഗോമസ് പ്രോഗ്രാമിങ് നിർവഹിച്ചിരിക്കുന്നു.

മനീഷ് ബാബു സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘പതിമുന്നാം രാത്രി’. ഡി2കെ ഫിലിംസിന്റെ ബാനറിൽ മേരി മൈഷ ചിത്രം നിർമിക്കുന്നു. ഷൈൻ ടോം ചാക്കോ ആണ് മുഖ്യ വേഷത്തിലെത്തുന്നത്. വിഷ്ണു ഉണ്ണികൃഷ്ണൻ, വിജയ് ബാബു, ദീപക് പറമ്പോൽ, മാളവിക മേനോൻ, അർച്ചന കവി, മീനാക്ഷി രവീന്ദ്രൻ, സോഹൻ സീനുലാൽ, സോന നായർ, സ്മിനു സിജോ, ആര്യ ബാബു, സാജൻ പള്ളുരുത്തി, കോട്ടയം രമേശ് എന്നിവരും ചിത്രത്തില്‍ പ്രധാന വേഷങ്ങളിലെത്തുന്നു. ദിനേശ് നീലകണ്ഠൻ ആണ് ചിത്രത്തിന്റെ രചന. ആർ.എസ്.അനന്തകുമാർ ഛായാഗ്രാഹണവും വിജയ് വേലുക്കുട്ടി എഡിറ്റിങ്ങിനും നിർവഹിക്കുന്നു. 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Video

പൊളിറ്റിക്കൽ കറക്ട്നസ് നോക്കാൻ ഒരു വിഭാഗം ഗുണ്ടകൾ സോഷ്യൽ മീഡിയയിലുണ്ട്

MORE VIDEOS