ADVERTISEMENT

ഷാറുഖ് ഖാൻ നായകനായെത്തുന്ന ജവാനിലെ പുതിയ ഗാനം യൂട്യൂബിൽ തരംഗമാകുന്നു. അനിരുദ്ധ് രവിചന്ദർ ഈണം പകർന്ന ‘രാമയ്യ വസ്തവയ്യ’ എന്ന ഗാനമാണ് പ്രേക്ഷകർക്കരികിലെത്തിയത്. കുമാർ വരികൾ കുറിച്ച ഗാനം അനിരുദ്ധ്, ശിൽപ റാവു, വിശാൽ ദദ്‌ലാനി എന്നിവർ ചേർന്ന് ആലപിച്ചിരിക്കുന്നു. പാട്ട് ഇതിനകം രണ്ടര കോടിയിലേറെ ആസ്വാദകരെ സ്വന്തമാക്കിക്കഴിഞ്ഞു. ട്രെൻഡിങ്ങിൽ മൂന്നാം സ്ഥാനത്താണ് ‘രാമയ്യ വസ്തവയ്യ’.

 

നയൻതാരയുടെയും ഷാറുഖ് ഖാന്റെയും ‘ആറാട്ട്’ ആണ് ഗാനരംഗത്തിൽ കാണാനാകുക. ഇരുവരുടെയും ത്രസിപ്പിക്കും പ്രണയക്കാഴ്ചകൾ പാട്ടിനെ വേറെ തലത്തിലെത്തിക്കുന്നു. ചിത്രത്തിലെ നേരത്തേ പുറത്തിറങ്ങിയ ‘സിന്ദ ബാന്ദ’ എന്ന ഗാനവും യൂട്യൂബിൽ തരംഗമായിരുന്നു. അനിരുദ്ധിന്റെ പാട്ട് കേട്ട് അമ്പരന്നിരിക്കുകയാണ് ആരാധകർ. അനിരുദ്ധിന്റെ ആദ്യ ബോളിവുഡ് ചിത്രമാണ് ‘ജവാൻ’. ചിത്രത്തിനു വേണ്ടി അനിരുദ്ധ് 10 കോടി രൂപയാണ് പ്രതിഫലം വാങ്ങിയതെന്നു നേരത്തേ റിപ്പോർട്ടുകളുണ്ടായിരുന്നു. 

 

ഷാറുഖ് ഖാനെ നായകനാക്കി അറ്റ്ലീ സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘ജവാൻ’. നയൻതാര നായികയാകുന്ന സിനിമയിൽ വിജയ് സേതുപതി വില്ലനായി എത്തുന്നു. ദീപിക പദുക്കോൺ അതിഥിവേഷത്തിലെത്തുന്നുണ്ട്. പ്രിയാമണി, സന്യ മൽഹോത്ര എന്നിവരാണ് മറ്റ് അഭിനേതാക്കൾ. ചിത്രം സെപ്റ്റംബർ 7ന് തിയറ്ററുകളിലെത്തും. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com