Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ബാത്ത്റൂം ഗായകരേ... സ്വാഗതം!

frm-mug-to-mike

ബാത്ത്റൂമിൽ കിടന്ന് പാട്ടും കൂത്തും നടത്തതാതെ ഇറങ്ങിപ്പോ എന്ന് പറയാൻ ആരെങ്കിലും വന്നാൽ അവരോട് പറയണം കൂടുതൽ കളിക്കണ്ട ഞങ്ങൾക്ക് സ്വന്തമായി ഒരു ഗാനമുണ്ടെന്ന്. പുളു പറയുന്നതല്ല. സത്യം. സാക്ഷാൽ കെഎസ് ചിത്രയാണേ സത്യം. ബാത്ത്റൂമിൽ നിന്ന് ഹരിമുരളീരവം തൊട്ട് അണ്ണാറക്കണ്ണൻ വരെയുള്ള ഏത് പാട്ടും പാടാനിനി ഒരു നാണവും വിചാരിക്കണ്ട. ബാംഗ്ലൂർ സ്വദേശിയായ സുനിൽ കോശി ബാത്റൂം സിംഗേഴ്സിനായ് ഒരാൽബം തന്നെയിറക്കിയിരിക്കയാണ്. മഗ് റ്റു മൈക്ക് എന്ന സ്ഥാപനം ബാത്ത്റൂം സിംഗേഴ്സ് ആന്തം എന്ന പേരിൽ ഒരു വീഡിയോ തന്നെയിറക്കിയിരിക്കുന്നു. ബാത്ത്റൂം ഗായികമാരോടും ഗായകൻമാരോടും വേറേത് പാട്ട് പാടരുതെന്ന് പറയാനും പുറത്തിരിക്കുന്നവർക്ക് അവകാശമുണ്ട്. പക്ഷേ ഇത് പാടരുതെന്ന് പറയാനുള്ള ധാർമിക അവകാശം സുനിൽ കോശിക്കല്ലാതെ ഈ ലോകത്ത് മറ്റാർക്കുമില്ല.

chithra-launch-mug-to-mike-album-in-chennai

മഗ് റ്റു മൈക്ക് എന്നത് വെറുമൊരു കളിയല്ല. കംപ്യൂട്ടർ ജോലിയുടെ മടുപ്പിനിടയിൽ നിന്ന് പാട്ടുരസം തേടി പോയ സുനിൽ കോശിയുടെ കൂട്ടായ്മയുടെ പേരാണ് മഗ് റ്റു മൈക്ക്. പാതിവഴിയിലെവിടെയോ വച്ച് സംഗീതം മറന്നുപോയവർക്കായി പഠിക്കാൻ കഴിയാത്തവർക്കായി വീണ്ടുമതിനെ ചേർ‌ത്തുനിർത്താനും ഒപ്പംകൊണ്ടുോപാകാനുമുള്ള വേദിയൊരുക്കുകയാണ് സുനിൽ കോശി. എപ്പോഴും ചുണ്ടത്തൊരു മൂളിപ്പാട്ടിനെ കൊണ്ടുനടക്കുന്നവർക്കായി‌. സംഗീത പ്രേമികളായ 3000 പാട്ടുകാരെയാണ് സുനിൽ കോശി പരിശീലിപ്പിച്ചത്, അവരുടെ പാട്ടുകൾ പ്രൊ‌ഫഷണൽ രീതിയിൽ റെക്കോഡുകളാക്കാനുള്ള സംവിധാനമൊരുക്കിയത്. കഴിഞ്ഞ രണ്ടര വർഷത്തിനിടയിൽ ബംഗലുരു, ചെന്നൈ, തിരുവനന്തപുരം, കൊച്ചി എന്നിവിടങ്ങളിലായി ഇരുന്നൂറിലധികം വർക്ക്ഷോപ്പുകളാണ് പാടുവൻ കഴിവുള്ളവർക്കായി സുനിൽ കോശിയും സംഘവും സംഘടിപ്പിച്ചത്.

കുറച്ച് ആഴ്ച‌കള്‍ക്ക് മുൻപാണ് ബാത്ത്റൂം സിംഗേഴ്സിന്റെ ആന്തം മ്യൂസിക് തയ്യാറാക്കിയത്. കെ എസ് ചിത്രയുടെ ചെന്നൈയിലുള്ള കൃഷ്ണ ഡിജിഡിസൈൻ എന്ന സ്റ്റ്യുഡിയോയിലാണ് പാട്ട് റെക്കോഡ് ചെയ്തത്. സുനിൽ കോശിയുടെയും സംഘത്തിന്റെയും ആശയവും പാട്ടും ഇഷ്ടപ്പെട്ട കെഎസ് ചിത്ര തന്റെ ഔദ്യോഗിക യുട്യൂബ് ചാനലിൽ ഗാനം ലോഞ്ച് ചെയ്യാമെന്ന് പറയുകയായിരുന്നു. മലയാളത്തിന്റെ വാനമ്പാടിയുടെ ആരാധകനാണ് സുനിൽ കോശി, കുട്ടിക്കാലം മുതൽ മനസിൽ കൂട്ടുകൂടിത്തുടങ്ങിയ സ്വരത്തിന്റെ ഉടമ തന്റെ സംഗീത സ്വപ്നങ്ങളിൽ വലിയൊരു കാൽവയ്പ്പിന് അവസരം തന്നതിന്റെ സന്തോഷത്തിലാണ് ഇദ്ദേഹം.

മഗ് റ്റു മൈക്ക് സംഘത്തിലെ തന്റെ എട്ടു വിദ്യാർഥികൾക്കൊപ്പം സുനിൽ കോശി പാടി. ഹിന്ദിയിൽ രചിച്ച അസലൊരു പാട്ട്. ഇന്ത്യയുടെ തനത് സംഗീത കൂട്ടുകൾക്കൊപ്പം അൽപം പാശ്ചാത്യ സംഗതികളും കൂടിച്ചേർന്നപ്പോൾ ഗാനം അതിമനോഹരം. കപ്പിനെയും ഷവറിനെയും മൈക്കാക്കി ബാത്ത്റൂം ചുവരുകളെ സ്റ്റ്യുഡിയോയാക്കി തെന്നിത്തെറിച്ചെത്തുന്ന വെള്ളത്തുള്ളികളെ ശ്രോതാവാക്കി ആർക്കും പാടിത്തകർക്കാവുന്ന തില്ലാന ഗാനം. അബ്ദുൽ അഖ്തറിന്റെ വരികൾക്ക് പിജി രാഗേഷ് ആണ് സംഗീതം നൽകിയത്. ദീപക് ഫെയ്ൻ ആണ് രംഗങ്ങൾ ചിത്രീകരിച്ചിരിക്കുന്നത്.

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.