Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ബീബറിന്റെ പുതിയ ഗാനത്തിന്റെ വിഡിയോ

Justin Bieber

കനേഡിയൻ പോപ്പ് താരം ജസ്റ്റിൻ ബീബറിന്റെ പുതിയ ഗാനം വാട്ട് ഡു യു മീനിന്റെ വിഡിയോ പുറത്തിറങ്ങി. കഴിഞ്ഞ ദിവസം ഗാനത്തിന്റെ ലിറിക്കൽ വിഡിയോ പുറത്തിറങ്ങിയിരുന്നു. ബ്രാഡ് ഫർമാനാണ് വിഡിയോ സംവിധാനം ചെയ്തിരിക്കുന്നത്. പുറത്തിറങ്ങി ആദ്യ ദിവസം കൊണ്ട് തന്നെ ഏകദേശം 20 ലക്ഷം ആളുകളാണ് ഗാനം യൂട്യൂബിലൂടെ കണ്ടത്. നേരത്തെ ബീബർ, ഓൺ എയർ വിത്ത് റെയാൻ സീക്രെസ്റ്റ് എന്ന ടിവി ടോക്ക് ഷോയിലൂടെ ഗാനം പുറത്തിറങ്ങുന്ന വിവരം പുറത്തുവിട്ടിരുന്നു.

അമേരിക്കൻ ഡിജെയും പ്രൊഡ്യൂസറുമായ ജാക്ക് യു വിന്റെ രണ്ടാമത്തെ ആൽബം സ്‌ക്രിലെക്‌സ് ആന്റ് ഡിപ്ലോയ്ക്ക് വേണ്ടി പാടിയ ബീബർ പാടിയ സിംഗിൾ വേർ ആർ യു നൗവായിരുന്ന ബീബർ അവസാനമായി പാടിയ ഗാനം. ബീബർ തന്നെ വരികളെഴുതിയിരിക്കുന്ന ഗാനം സെലീനയെ ഉദ്ദേശിച്ചാണെന്ന വാർത്തകൾ നേരത്തെ പുറത്തുവന്നിരുന്നു. വിരഹം തുളുമ്പുന്ന ഗാനത്തിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. ബിൽബോർഡ് ഹോട്ട് 100 ചാർട്ടിൽ 15 ാം സ്ഥാനത്ത് തുടങ്ങിയ ഗാനം ഇതുവരെ 12 കോടി ആളുകൾ യൂട്യൂബിലൂടെ മാത്രം കണ്ടുകഴിഞ്ഞു.

പോപ്പ് ലോകം ഏറ്റവുമധികം ആഘോഷിച്ച പ്രണയങ്ങളിലൊന്നായിരുന്നു സെലീനയുടേയും ബീബറിന്റേതും. ഇണങ്ങിയും പിണങ്ങിയും നിന്നിരുന്ന ഇരുവരും പിരിഞ്ഞത് കഴിഞ്ഞ വർഷമാണ്. മോഡലായ യൊവാന വെഞ്ചുറയുമായുള്ള ബീബറിന്റെ അടുപ്പമാണ് സെലീനയെ ചൊടിപ്പിച്ചതെന്നായിരുന്നു റിപ്പോർട്ടുകൾ. കഴിഞ്ഞ കുറച്ചു വർഷങ്ങൾ തനിക്ക് അത്ര നല്ലതായിരുന്നില്ല. പ്രശ്‌നങ്ങളിലൂടെയാണ് താൻ കടന്നുപോയതെന്നും അതിന്റെ ഭാഗമായാണ് സെലീനയുമായി പിരിഞ്ഞതെന്നുമാണ് താരം പറഞ്ഞത്. സെലീനയുമായി വീണ്ടും ഒന്നിക്കാനാണ് തന്റെ ആഗ്രഹമെന്നും ബീബർ പറഞ്ഞു.

What Do You Mean?

ചെറുപ്രായത്തിൽ തന്നെ ലഭിച്ച അമിത പ്രശസ്തിയിൽ മതിമറന്ന് ബീബർ ചെന്നു ചാടാത്ത കുഴപ്പങ്ങളുണ്ടായിരുന്നില്ല. അയൽക്കാർക്കും നാട്ടുകാർക്കും തുടങ്ങി എല്ലാവർക്കും ശല്യമായി മാറിയ ബീബർക്ക് വളരെ പെട്ടന്നാണ് തിരിച്ചടികൾ നേരിട്ടത്. നഷ്ടപ്രണയം, പോലീസ് കേസുകൾ, വിജയം കാണാത്ത ആൽബങ്ങൾ എന്ന് തുടങ്ങി താരത്തെ നാട് കടത്തണം എന്ന് ആവശ്യപ്പെടുന്നതുവരെയെത്തി കാര്യങ്ങൾ. ഇങ്ങനെ പോയാൽ കാര്യങ്ങൾ കൈവിട്ടുപോകും എന്ന് മനസിലാക്കിയതോടെയാണ് ബീബർക്ക് നല്ല മനുഷ്യനാകാൻ ആഗ്രഹം തോന്നി തുടങ്ങിയത്.

തന്റെ ചെയ്തികൾക്കെല്ലാം ആരാധകരോട് മാപ്പ് ചോദിച്ചുകൊണ്ടൊരു വിഡിയോ ബീബർ പുറത്തിറക്കിയിരുന്നു. ഇതുകൂടാതെ ഇനി കുഴപ്പങ്ങളിൽ നിന്നും ചീത്ത കൂട്ടുകെട്ടുകളിൽ നിന്നും മാറി നിൽക്കാൻ ആഗ്രഹിക്കുന്നുവെന്നും നല്ലൊരു മനുഷ്യനായി മറ്റുള്ളവരെ സഹായിച്ച് മുന്നോട്ട് പോകാനാണ് ശ്രമിക്കുന്നതെന്നും തന്റെ കരിയറിൽ കൂടുതൽ ശ്രദ്ധ ചെലുത്തുന്നതിനായി മദ്യവും ആരോഗ്യകരമല്ലാത്ത ഭക്ഷണ രീതിയും ഉപേക്ഷിച്ച് പാട്ടിൽ മാത്രം ശ്രദ്ധ നൽകി മുന്നോട്ട് പോകാനാണ് ശ്രമിക്കുന്നതെന്നും ബീബർ പറഞ്ഞിരുന്നു.

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.