Activate your premium subscription today
ജനപ്രീതിയിൽ മുന്നിലായിരുന്നെങ്കിലും തുച്ഛമായ പ്രതിഫലമായിരുന്നു പണ്ട് ഗായകർക്ക് ലഭിച്ചിരുന്നത്. എന്നാൽ ഇന്ന് ലക്ഷങ്ങളും കോടികളും വാങ്ങി പാട്ട് പാടുന്ന ഗായകരാണ് ലോകമെമ്പാടുമുള്ളത്. പാട്ടിലൂടെ മാത്രമല്ല സംഗീത പരിപാടികളിലൂടെയും മറ്റ് വ്യവസായങ്ങളിലൂടെയും കോടികണക്കിന് രൂപയാണ് ഓരോ ഗായകരും പ്രതിവർഷം സമ്പാദിക്കുന്നത്. എന്നാൽ ലോകത്ത് ഏറ്റവും കൂടുതൽ വരുമാനം ലഭിക്കുന്ന ഗായകൻ ആരാണെന്ന ചോദ്യത്തിന്റെ ഉത്തരം അദ്ദേഹം ഇപ്പോൾ ജീവനോടെയില്ല എന്നതാണ്.
ഫാദേഴ്സ് ഡേയിൽ അച്ഛനും മകനും തമ്മിലുള്ള ആത്മബന്ധത്തിന്റെ കഥ പറയുന്ന ‘അപ്പ’ എന്ന മ്യൂസിക്കൽ ആൽബം പുറത്തിറക്കി വിജയ് യേശുദാസ്. ജിനോയ് ജോർജ് സംഗീതം നൽകിയിരിക്കുന്ന മ്യൂസിക്ക് വിഡിയോ സംവിധാനം ചെയ്തിരിക്കുന്നത് സച്ചിൻ പാലക്കിലാണ്. ജിനോയ് ജോർജിന്റെ ജീവിതത്തിലെ യഥാർഥ അനുഭവങ്ങളാണ് ഗാനത്തിൽ ചിത്രീകരിച്ചിരിക്കുന്നത്. വൈശാഖ് സോമനാഥിന്റേതാണ് വരികൾ.
വീണ്ടും തരംഗമായി അഭിനേതാവും നർത്തകനുമായ റംസാൻ മുഹമ്മദിന്റെയും സുഹൃത്തുക്കളുടെയും ഡാൻസ് വിഡിയോ. ജയറാം നായകനായെത്തിയ ഫ്രണ്ട്സ് സിനിമയിലെ ഇളയരാജ സംഗീതം നൽകിയ ‘പുലരികിണ്ണം പൊന്നിൽ മുക്കിയതാരാണോ’ എന്ന ഗാനത്തിനാണ് റംസാനും സുഹൃത്തുക്കളും ചുവടുവയ്ക്കുന്നത്. സുഹൈദ് കുക്കു, ദീപ പോൾ, ആര്യ.ബി.ബാലകൃഷ്ണൻ, ദിൽഷ പ്രസന്നൻ എന്നിവരാണ് റംസാനൊപ്പം തകർത്താടുന്നത്.
മൂന്നു പതിറ്റാണ്ടുകളായി ലോകമെങ്ങുമുള്ള സംഗീതാരാധകരുടെ ഇഷ്ട ലിസ്റ്റിൽ ഇടംപിടിച്ച ഒരു തീംസോങ് ഇപ്പോഴിതാ വീണ്ടും തിയറ്ററുകളിൽ ഉച്ചത്തിൽ മുഴങ്ങുകയാണ്. മിഷൻ ഇംപോസിബിൾ പരമ്പരയിലെ അവസാന ചിത്രമെന്നു കരുതുന്ന ‘മിഷൻ ഇംപോസിബിൾ ഫൈനൽ റെക്കനിങ്’ കാണാൻ തിയറ്ററിലെത്തിയവരെ രോമാഞ്ചത്തോടെ ആദ്യം വരവേൽക്കുന്നത്
‘ഏയ് ബനാനേ, ഒരു പൂവു തരാമോ...?’ എന്നു ചോദിക്കുന്ന പുതുകാലത്തിലേക്ക് ‘അല്ലിയാമ്പൽക്കടവിൽ’നിന്ന് ഒരു പാട്ടിറുത്തു കൊടുത്തുനോക്കൂ. ചടുലതയുടെ ചൂടാറിപ്പോയ ആ നിമിഷത്തിലും, അവർ ആ പാട്ടുപൂവെടുത്തു മണത്തു നോക്കും. ആ പാട്ടുകടവിലിറങ്ങി പ്രണയത്തിന്റെ കൊതുമ്പുവള്ളം തുഴയും. അവരുടെ നെഞ്ചിലാകെ അനുരാഗ
തനിക്ക് ഓട്ടിസം ഉണ്ടെന്ന് വെളിപ്പെടുത്തി ഗായിക ജ്യോത്സന. ജീവിതത്തിൽ അതുവരെ സ്വയം ചോദിച്ചു കൊണ്ടിരുന്ന പല ചോദ്യങ്ങൾക്കും ഉത്തരം തന്നത് ആ ടെസ്റ്റ് റിസൾട്ട് ആയിരുന്നെന്നും ഗായിക പറഞ്ഞു. ഓട്ടിസത്തെ കുറിച്ച് സമൂഹത്തിൽ അവബോധമുണ്ടാക്കാനാണ് ഇത്തരമൊരു തുറന്നുപറച്ചിലിന് മുതിർന്നതെന്നും ജ്യോത്സ്ന കൂട്ടിച്ചേർത്തു.‘ടെഡ് എക്സ് ടോക്സി’ലാണ് ഗായിക നിർണായക വെളിപ്പെടുത്തൽ നടത്തിയിരിക്കുന്നത്.
അമ്മ ശോഭ ബാലമുരളിയുടെ കവർ സോങ് വിഡിയോ പങ്കുവച്ച് നടി അപർണ ബാലമുരളി. അമ്മയുടെ പാട്ടുകളിൽ ഏറ്റവും പ്രിയപ്പെട്ട ഒരു ഗാനം എന്ന അടിക്കുറിപ്പോടെയാണ് അമ്മയുടെ കവർ സോങ് വിഡിയോ നടി പങ്കുവച്ചിരിക്കുന്നത്. ഇളയരാജ സംഗീതം നൽകി എസ്.ജാനകിയും പി.ജയചന്ദ്രനും ചേർന്ന് ആലപിച്ച ‘കൊടിയിലെ മല്ലികപൂ’ എന്ന ഗാനത്തിന്റെ കവർ സോങ് ആണ് പുറത്തിറക്കിയിരിക്കുന്നത്.
ഗായിക ശിഖ പ്രഭാകരൻ ഇൻസ്റ്റഗ്രാമിൽ പങ്കുവച്ച വിഡിയോ ശ്രദ്ധനേടുന്നു. 45 ദിവസത്തെ അമേരിക്കൻ സംഗീത പര്യാടനം കഴിഞ്ഞ് മടങ്ങി വരവെ വിമാനത്താവളത്തിൽ സ്വീകരിക്കാനെത്തിയ ഭർത്താവിനെ ഓടിപ്പോയി കെട്ടിപ്പിടിക്കുന്ന വിഡിയോ ആണ് വൈറലായിരിക്കുന്നത്. കയ്യിൽ പൂക്കളുമായാണ് ശിഖയുടെ ഭർത്താവ് ഫൈസൽ റാസി സ്വീകരിക്കാനെത്തിയത്. അത് വാങ്ങിക്കാൻ കാത്തുനിൽക്കാതെ ഗായിക ഭർത്താവിനെ കെട്ടിപ്പിടിക്കുകയായിരുന്നു.
പഞ്ചാബി ഗായകൻ സിദ്ധു മൂസാവാലയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് നിർണായക വെളിപ്പെടുത്തലുമായി മുഖ്യപ്രതി ഗോള്ഡി ബ്രാര്. ഒരിക്കലും പൊറുക്കാനാവാത്ത ചില തെറ്റുകൾ ചെയ്തത് കൊണ്ടാണ് മൂസാവാലയെ കൊലപ്പെടുത്തിയതെന്ന് ബ്രാർ തുറന്നുപറഞ്ഞു. ബിബിസിയ്ക്ക് നല്കിയ പ്രത്യേക അഭിമുഖത്തിലാണ് കൊലപാതകത്തിന് പിന്നിലെ കാരണം ഗോൾഡി ബ്രാർ വെളിപ്പെടുത്തിയത്.
പ്രശസ്ത ഗായിക ദുവാ ലിപയുടെ വിവാഹ നിശ്ചയം കഴിഞ്ഞു. ബ്രിട്ടീഷ് നടൻ ക്യാലം ടെണറുമായാണ് വിവാഹം നിശ്ചയിച്ചിരിക്കുന്നത്. വിദേശ മാധ്യമത്തിനു നൽകിയ അഭിമുഖത്തിലാണ് വിവാഹ നിശ്ചയത്തിന്റെ കാര്യം ഗായിക വെളിപ്പെടുത്തിയത്.
അഹമ്മദാബാദിലുണ്ടായ വിമാനാപകടത്തിൽ കൊല്ലപ്പെട്ട തിരുവല്ല സ്വദേശി രഞ്ജിതയുടെ പാട്ട് ഉറ്റവർക്ക് നൊമ്പരമാകുന്നു. ‘തുമ്പയും തുളസിയും’ എന്ന ഗാനം ആലപിക്കുന്ന വിഡിയോയാണ് രഞ്ജിത സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചത്. രഞ്ജിതയെ അതീവ സന്തോഷവതിയായി വിഡിയോയിൽ കാണാം. രഞ്ജിതയുടെ വിയോഗത്തിന് ശേഷം വിഡിയോ വലിയ ശ്രദ്ധയാണ് നേടുന്നത്. വിഡിയോയ്ക്ക് താഴെ നിരവധി ആളുകളാണ് അനുശോചനം രേഖപ്പെടുത്തിയിരിക്കുന്നത്. രഞ്ജിത ജീവനോടെയില്ലെന്ന് വിശ്വസിക്കാൻ കഴിയുന്നില്ലെന്നാണ് പലരും കുറിക്കുന്നത്.
അഹമദാബാദ് വിമാനദുരന്തത്തിൽ അനുശോചനം രേഖപ്പെടുത്തി ഗായകർ. വിമാനദുരന്തം ഒരു ഷോക്കായിരുന്നു എന്നാണ് എം.ജി.ശ്രീകുമാർ സമൂഹമാധ്യമങ്ങളിൽ കുറിച്ചത്. അപകടം നടന്ന ദിവസത്തെ ഫ്ലൈറ്റ് ടിക്കറ്റ് പങ്കുവച്ചുകൊണ്ടാണ് ഗായകൻ വേദന പങ്കുവച്ചത്.
സ്റ്റൈലിഷ് നൃത്താവതരണവുമായി പ്രാർഥന ഇന്ദ്രജിത്ത്. തന്റെ ഇൻസ്റ്റഗ്രാമാലാണ് പ്രാർഥന ഡാൻസിന്റെ വിഡിയോ പങ്കുവെച്ചത്. സങ്കീർണമായ ഹിപ് മൂവ്മെന്റുകളടക്കമുള്ള ഡാൻസ്, പ്രാർഥന അനായാസം ചെയ്യുന്നത് വിഡിയോയിൽ കാണാം. ഈ നൃത്തം പഠിച്ചെടുത്തതു കൊണ്ട് അടുത്ത ഒരു മാസത്തേക്കുള്ള കാർഡിയോ വ്യായാമം വേണ്ട' എന്ന അടിക്കുറിപ്പോടെയായിരുന്നു പോസ്റ്റ്.
പ്രവർത്തകർക്കൊപ്പം പാട്ടിന് ചുവടുവച്ച് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. നിലമ്പൂർ ഉപതിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെയാണ് പ്രവർത്തകരുടെ ആഘോഷ പരിപാടിയിൽ രമേശ് ചെന്നിത്തലയും കൂടിയത്. 'താരക പെണ്ണാളേ' എന്ന ഗാനത്തിന്റെ ആവേശത്തിൽ പ്രവർത്തകർക്കൊപ്പം ചെന്നിത്തലയും കൈ കോർത്തു പിടിച്ച് ചുവടു വച്ചു.
സുരേഷ് ഗോപി നായകനായെത്തുന്ന 'ജെഎസ്കെ– ജാനകി vs സ്റ്റേറ്റ് ഓഫ് കേരള' എന്ന ചിത്രത്തിലെ 'റൈസ് ഫ്രം ഫയർ' എന്ന ഗാനത്തിന്റെ ലിറിക്കൽ വിഡിയോ പുറത്ത്. ഹരിത ഹരിബാബുവിന്റെ വരികൾ ശരത് സന്തോഷാണ് ആലപിച്ചിരിക്കുന്നത്. ഗിബ്രാനാണ് സംഗീതം ഒരുക്കിയത്. പ്രവീണ് നാരായണൻ തിരക്കഥയും സംവിധാനവും നിർവഹിക്കുന്ന ചിത്രമാണ് ജെഎസ്കെ.
ധനുഷ് നായകനായെത്തുന്ന പാന് ഇന്ത്യൻ ചിത്രം കുബേരയിലെ 'പിപ്പി പിപ്പി ഡുംഡും' എന്ന ഗാനം പുറത്ത്. രസകരമായ വരികളും രംഗങ്ങളുമാണ് ഗാനത്തിലുള്ളത്. ചിത്രത്തിലെ നായിക രശ്മിക മന്ദാനയാണ് ഗാനത്തിൽ ചുവടുവയ്ക്കുന്നത്.
നിർബന്ധിത സൈനിക സേവനം കഴിഞ്ഞ് എത്തിയതിന് പിന്നാലെ സേവനകാലത്തെ നിരവധി ചിത്രങ്ങൾ പങ്കുവച്ച് ബിടിഎസ് താരം 'വി' എന്നറിയപ്പെടുന്ന 'കിം ടെഹ്യുങ്'. കഴിഞ്ഞ ചൊവ്വാഴ്ചയാണ് ബിടിഎസ് അംഗങ്ങളായ 'ആർഎമ്മി'നെയും 'വി'യെയും ദക്ഷിണ കൊറിയൻ സൈന്യത്തിൽ നിന്ന് ഡിസ്ചാർജ് ചെയ്തത്.
സിനിമയിലും സീരിയലിലും തിളങ്ങിയ മലയാളികളുടെ പ്രിയ നടി നിവേദിത ഇപ്പോൾ മകന്റെ കല്യാണത്തിൽ സമൂഹമാധ്യമങ്ങളിലും തിളങ്ങുകയാണ്. മകന്റെ കല്യാണത്തലേന്ന് നിവേദിത വേദിയിൽ നൃത്തം ചെയ്യുന്ന വിഡിയോയാണ് ഇപ്പോൾ വൈറലാകുന്നത്.
23 വർഷം മുൻപ് കംപോസ് ചെയ്ത ഗാനം പുറത്തിറക്കി ഗായിക ബിന്നി കൃഷ്ണകുമാർ. താജ് ഇടവിളങ്ങിന്റെ വരികൾ ആലപിച്ചിരിക്കുന്നത് ബിന്നി കൃഷ്ണകുമാറും മധു ബാലകൃഷ്ണനും ചേർന്നാണ്. ബിന്നി കൃഷ്ണകുമാറിന്റെ യൂട്യൂബ് ചാനലിലൂടെയാണ് ഗാനം റിലീസ് ചെയ്തിരിക്കുന്നത്.
നടിയും ഗായികയുമായ രമ്യ നമ്പീശന്റെ കവർ സോങ് വിഡിയോ ആരാധക ശ്രദ്ധ നേടുന്നു. തഗ് ലൈഫ് സിനിമയ്ക്കുവേണ്ടി എ.ആർ.റഹ്മാൻ സംഗീതം നൽകിയ ‘മുത്ത മഴൈ’ എന്ന ഗാനത്തിന്റെ കവർ സോങ്ങാണ് വൈറലാകുന്നത്. രമ്യ നമ്പീശൻ ഭംഗിയായി പാടി എന്നാണ് പ്രേക്ഷകപക്ഷം. ഭാവന, ശിൽപ ബാല ഉൾപ്പെടെയുള്ള പ്രമുഖർ വിഡിയോയ്ക്ക് താഴെ കമന്റ് രേഖപ്പെടുത്തിയിട്ടുണ്ട്. ‘രോമാഞ്ചം’, ‘അടിപൊളി’, ‘തകർത്തു’ എന്നിങ്ങനെയാണ് ചില കമന്റുകൾ.
കെ-പോപ് ആരാധകരുടെ കാത്തിരിപ്പിന് വിരാമമിട്ടുകൊണ്ട് ബിടിഎസ് തിരിച്ചെത്തുന്നു. ദക്ഷിണകൊറിയൻ ബാൻഡിന്റെ പർപ്പിൾ മാജിക് കാണാൻ ഇനി ആര്മിക്ക് അധികം നാള് കാത്തിരിക്കേണ്ടി വരില്ല. ബിടിഎസിലെ അംഗങ്ങള് നിര്ബന്ധിത സൈനിക സേവനം കഴിഞ്ഞ് ജൂണില് തിരിച്ചുവരുമെന്ന വാർത്തകൾ നേരത്തെ തന്നെ പുറത്തുവന്നിരുന്നു. ഇപ്പോഴിതാ സംഘത്തിലെ ആർഎമ്മും വിയും ദക്ഷിണ കൊറിയയിലെ നിർബന്ധിത സൈനിക സേവനം കഴിഞ്ഞ് തിരിച്ചെത്തിയിരിക്കുകയാണ്.
ആദ്യമായി പത്രത്തിൽ വന്ന ചിത്രം പങ്കുവച്ച് റിമി ടോമി. പത്താം ക്ലാസിൽ പഠിക്കുമ്പോൾ ജില്ലാ സ്കൂൾ കലോത്സവത്തിൽ ലളിതഗാന മത്സരത്തിന് സമ്മാനം ലഭിച്ചതിന്റെ ഭാഗമായി പ്രസിദ്ധീകരിച്ച ചിത്രമാണ് താരം സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചത്. ചുരുങ്ങിയ സമയത്തിനകം തന്നെ ചിത്രത്തിന് വലിയ ആരാധക ശ്രദ്ധ ലഭിക്കുന്നത്.
പ്രണയ ഗാനങ്ങൾ ഇപ്പോൾ പാടാറില്ലെന്ന് വെളിപ്പെടുത്തി ഗായിക അമൃത സുരേഷ്. പണ്ട് പ്രണയഗാനങ്ങൾ മാത്രമേ പാടാറുണ്ടായിരുന്നുള്ളൂ എന്നും ഗായിക പറഞ്ഞു. ചാലക്കുടിയിൽ നടന്ന സംഗീത പരിപാടിയ്ക്കിടെ സംസാരിക്കുകയായിരുന്നു താരം.
യേശുദാസിനൊപ്പമുള്ള ചിത്രങ്ങൾ പങ്കുവച്ച് ഗായകൻ കാർത്തിക് ദേവരാജ്. യുഎസിലെ യേശുദാസിന്റെ വീട്ടിൽവച്ച് കൂടിക്കാഴ്ച നടത്തയിതിന്റെ ചിത്രങ്ങളാണ് ഗായകൻ സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചത്. ‘അമൂല്യമായ 45 മിനിറ്റ് സംഭാഷണം’ എന്ന അടിക്കുറിപ്പോടെയാണ് കാർത്തിക് ചിത്രം പങ്കുവച്ചിരിക്കുന്നത്.
മകൾക്ക് പിറന്നാൾ ആശംസകളുമായി ഗായിക സിത്താര കൃഷ്ണകുമാർ. സായു എന്ന സാവൻ ഋതുവിന്റെ 12ാം പിറന്നാൾ ആഘോഷവേളയിൽ ഗായിക പങ്കുവച്ച പോസ്റ്റ് വലിയ ശ്രദ്ധയാണ് നേടുന്നത്. മകളെ എടുത്ത് നിൽക്കുന്ന ചിത്രങ്ങൾക്കൊപ്പം വലിയ കുറിപ്പാണ് സിത്താര പങ്കുവച്ചിരിക്കുന്നത്.
Results 1-25 of 7959