Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ദേശീയ ചലച്ചിത്ര പുരസ്കാരം നേടിയ പാട്ടുകൾ കേൾക്കാം

ദേശീയ ചലച്ചിത്ര പുരസ്കാരത്തില്‍ ഗാനരചയിതാവായി തമിഴ് എഴുത്തുകാരൻ വൈരമുത്തു തെരഞ്ഞെടുക്കപ്പെട്ടു. ധര്‍മദുരൈ എന്ന ചിത്രത്തിലെ എന്ത പാക്കം എന്ന ഗാനത്തിനാണു പുരസ്കാരം. വൈരമുത്തുവിന്റെ ഏഴാം ചലച്ചിത്ര പുരസ്കാരമാണിത്. യുവൻ ശങ്കർ രാജ ആണ് ഈ പാട്ടിന് ഈണമിട്ടത്. 

ഇമാൻ ചക്രവർത്തി ആണു മികച്ച ഗായിക. അനുപം റോയ് ഈണമിട്ട പ്രക്താൻ എന്ന ചിത്രത്തിലെ 'തുമി ജാകേ ഭലോബഷോ' എന്ന പാട്ടാണു പാടിയത്. സുന്ദർ അയ്യറാണു മികച്ച ഗായകൻ. ജോക്കര്‍ എന്ന ചിത്രത്തില്‍ ഷോൺ റോൾഡൻ ഈണമിട്ട ജാസ്മിനേ എന്ന പാട്ടിനാണ് സുന്ദർ അയ്യറിനു അവാർഡ്. ബാബു പത്മനാഭയാണു മികച്ച സംഗീത സംവിധായകൻ. 

Your Rating: