Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഒരു പാട്ടിന് 20 ലക്ഷം! ബോളിവുഡ് ഗായകരുടെ പ്രതിഫലം ഇങ്ങനെ

shreya-ghoshal-sonu-nigam-arijith-sing

ഇന്ത്യയിലെ ഏറ്റവും വലിയ സിനിമ മേഖലയായ ബോളിവുഡിൽ ഏറ്റവുമധികം പ്രതിഫലം വാങ്ങുന്ന നടൻ ആര് നടി ആരാണ് എന്നതൊക്കെ വലിയ വാർത്തകളായാണ് എത്താറുള്ളത്. സിനിമാ മേഖല പോലെ തന്നെ വലിയൊരു വ്യവസായമാണ് ബോളിവുഡ് സംഗീത ലോകവും. ഒരു പാട്ട് പാടുന്നതിന് ദശലക്ഷങ്ങൾ പ്രതിഫലം വാങ്ങുന്ന ഗായകരാണ് അവിടെയുള്ളത്. മലയാളത്തിൽ മുൻനിര നായകനും നായികയുമൊക്കെ വാങ്ങുന്നതിന്റെയത്രയും പ്രതിഫലമാണ് ഒറ്റ ഗാനം കൊണ്ട് ഇവർ നേടുന്നത്.

സ്വപ്നതുല്യമായ ശബ്ദത്തിലൂടെയും ആലാപന ശൈലിയിലൂടെയും ഇന്ത്യൻ സംഗീത ലോകം തന്നെ ശ്രേയ ഘോഷാല്‍ കീഴടക്കിക്കഴിഞ്ഞു. അപ്പോൾ പ്രതിഫലത്തിൽ മുൻപന്തിയിലാരെന്നും പറയേണ്ടതില്ലല്ലോ. 

പ്രതിഫലത്തിൽ മുൻനിരയിലുള്ളത് ശ്രേയ ഘോഷാലാണ്. ഒരു ഗാനത്തിന് 18-20 ലക്ഷം വരെയാണ് ശ്രേയ പ്രതിഫലമായി വാങ്ങുന്നത്. 

റാപ് ഗാനങ്ങളിലൂെട തരംഗമായി മാറിയ പാട്ടുകാരനാണ് യോ യോ ഹണി സിങ്. 16-18 ലക്ഷമാണ് ഓരോ പാട്ടു പാടുമ്പോഴും ഹണി സിങിന് നിർമ്മാതാക്കൾ നൽകുന്നത്.  പോപ് ഗാനങ്ങളിലൂടെ ട്രെൻഡ് സെറ്ററായി മാറിയ ഗായകനാണു മൈക്കാ സിങ്. 15-18 ലക്ഷം വരെയാണ് മൈക്കാ സിങിന്റെ പ്രതിഫലം. അടുത്തിടെ ബോളിവുഡിൽ നിന്നു കേട്ട ഏറ്റവും മികച്ച പ്രണയ ഗാനങ്ങളുടെയെലാലം സ്വരം അരിജിത് സിങ് ആണ്. 13-15 ലക്ഷം വരെയാണ് ഓരോ ഗാനത്തിനും അരിജിതിനു ലഭിക്കുന്നത്. 

ചടുലമായ നൃത്തച്ചുവടുകളോടെ കാലത്തെ ഹരംപിടിപ്പിച്ച ബോളിവുഡ് ഐറ്റം ഗാനങ്ങളിൽ അധികവും പിറന്നത് സുനീതി ചൗഹാൻ എന്ന ഗായികയുടെ സ്വരത്തിലൂടെയാണ്. ഐറ്റം ഗാനങ്ങളുടെ രാജകുമാരിയെന്ന് വിശേഷിപ്പിക്കപ്പെട്ട സുനീതിയ്ക്ക് 10-12 ലക്ഷം വരെയാണ് ഓരോ പാട്ടു പാടുമ്പോഴും ലഭിക്കുക. 

പഞ്ചാബി നാടോടി താളങ്ങൾക്കിണങ്ങുന്ന സ്വരവുമായി ഇന്ത്യൻ സംഗീതത്തിൽ ഹിറ്റുകളുടെ വലിയ നിര തീർത്ത ദിൽ സേ ഗായകൻ സുഖ്‍വിന്ദർ സിങിന് 10 ലക്ഷമാണ് ഒരു പാട്ടു പാടുമ്പോൾ കിട്ടുക. ഗസലും പ്രണയും ഒന്നുചേർന്ന ഗുൽസാറിന്റെ വരികളിൽ അധികമെണ്ണത്തിനും ഈണമിട്ടിട്ടുള്ള വിശാൽ-ശേഖർ സഖ്യത്തിനും  റൊമാന്റിക് ഗായകൻ സോനു നിഗമിനും സമാന തുക തന്നെയാണു പ്രതിഫലം.