Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഇരുളിനെ കീഴടക്കി പാട്ട് എഴുതി ഈണമിട്ട് പാടി ലിമേഷ്

limesh-thusaharam

നീഹാരം എന്നാൽ മഞ്ഞുതുള്ളി എന്നാണ് അർഥം. ഇലത്തുമ്പുകളിലും പൂവിതളുകളിലും പാടത്തുമൊക്കെ അലസമായി അവയിങ്ങനെ നോക്കിയിരിക്കുന്നത് കാണാൻ എത്ര ഭംഗിയാണ്. അത്രതന്നെ രസകരമാണ് ഈ പാട്ടും.  എന്റെ മനസൊരു വീണയായ്...എന്ന പാട്ടൊരു പ്രണയഗീതമാണ്. നീഹാരം എന്നു തന്നെയാണ് ആൽബത്തിന്റെ പേരും. ലിമേഷ് പി.എം ആണു ഈ പാട്ടിനു പിന്നിൽ.

ഇരുൾ മാത്രമുള്ള കണ്ണുകളിൽ ജീവിതത്തിന്റെ പ്രകാശത്തെ ലിമേഷ് കാണുന്നത് സംഗീതത്തിലൂടെയാണ്. നീഹാരം എന്ന ഈ പാട്ടു കേട്ടാൽ അറിയാം സംഗീതവും ലിമേഷും തമ്മിലുള്ള അടുപ്പം എത്രമാത്രം മനോഹരമാണെന്ന്. ലിമേഷ് തന്നെയാണ് എഴുതി ഈണമിട്ട്  പാടിയത്. ലിമേഷ് തന്നെയാണു പാടി അഭിനയിച്ചിരിക്കുന്നത്. വിപിൻ വേണു ആണു വിഡിയോ സംവിധാനം ചെയ്തത്.