Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഷറപ്പോവയെ പോലെയാകുമോ കാത്തി പെറി?

katy-perry

ഇന്‍സ്റ്റഗ്രാമിൽ ഒരു പോസ്റ്റ് ഇട്ടതിൽ ട്രോളുകൾ ഏറ്റുവാങ്ങുകയാണ് പോപ് സംഗീത റാണി കാത്തി പെറി. 'ഇതാണ് എന്റെ ഇപ്പോഴത്തെ മനസികാവസ്ഥ എന്ന തലക്കെട്ടോടെ ഇട്ട ഒരു ഫോട്ടോയാണ് വിനയായത്. കാത്തിയെ തെറി പറഞ്ഞും വിമർശിച്ചുമുള്ള ആയിരക്കണക്കിനു കമന്റുകളാണ് ഇൻസ്റ്റഗ്രാമിലെത്തിയത്. അധികവും ഇന്ത്യക്കാരുടേതാണ്. സച്ചിന്‍ ടെന്‍ഡുൽക്കറെ അറിയില്ലെന്നു പറഞ്ഞതിന് ടെന്നിസ് താരം മരിയ ഷറപ്പോവയെ ഇന്ത്യക്കാർ ട്രോളിയ സംഭവം ഓർമപ്പെടുത്തുകയാണ് കാത്തി പെറി. 

‌ഹിന്ദു ദേവതയായ കാളിയുടെ ചിത്രമാണ് ഇതാണ് എന്റെ ഇപ്പോഴത്തെ മനസികാവസ്ഥ എന്ന തലക്കെട്ടോടെ ഗായിക പോസ്റ്റ് ചെയ്തത്. ഹിന്ദു മത വിശ്വാസ പ്രകാരം സംഹാരത്തിന്റെ ദേവതയായാണ് കാളി. ഇൻസ്റ്റഗ്രാമിൽ സജീവമായ ഗായികയെ 65 കോടിയോളം ആളുകളാണ് ഫോളോ ചെയ്യുന്നത്. വിവാദ ഫോട്ടോയ്ക്കു രണ്ടു ലക്ഷത്തിലധികം ലൈക്കും കിട്ടി.

കാത്തി കാര്യമറിയാതെ ഇത്തരം കാര്യങ്ങൾ ചെയ്യരുത്, വിമർശനങ്ങളോടൊന്നും കാത്തി പ്രതികരിച്ചിട്ടില്ല. ആരുടേയും വിശ്വാസങ്ങളിൽ മുറിവേൽപ്പിക്കാനാകില്ല കാത്തി ഇത്തരമൊരു ചിത്രം പോസ്റ്റ് ചെയ്തതെന്ന് കുറേ പേർ കമന്റ് ചെയ്തിട്ടുമുണ്ട്.