Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കേട്ടുമതിവരില്ല ഹരിഹരൻ പാടിയ മലയാളം പാട്ട്

hadiya-malayalam-movie-songs

സംഗീതം ശരത്, പാടിയത് ഹരിഹരൻ എഴുതിയത് റഫീഖ് അഹമ്മദും! കാതോരത്തേയ്ക്ക് എത്താൻ പോകുന്ന പാട്ടിനേറെ മധുരം കാണുമെന്ന് പറയേണ്ടതില്ലല്ലോ. ഹാദിയ എന്ന ചിത്രത്തിലെ ഈ പാട്ട് അത്രമേൽ മനോഹരമാണ്. പ്രണയത്തിന്റെയും ഒന്നുംചേരലിന്റെയും സ്നേഹത്തിന്റെയുമൊക്കെ ഒന്നുചേരലാണീ കല്യാണപ്പാട്ട്. 

കുസൃതി നിറഞ്ഞ റൊമാന്റിക് സ്വരത്തിൽ ഹരിഹരൻ പാടിക്കയറുന്നത് നെഞ്ചിനുള്ളിലേക്കാണ്. ശരത് ഇന്നോളം ഈണമിട്ട പാട്ടുകളുടെ അതേ മനോഹാരിത ഈ ഗാനത്തിലുമുണ്ട്. സങ്കീര്‍ണതയും ലാളിത്യവും ഒന്നുചേർന്ന ഈണവഴി. കാറ്റത്തു പാറിപ്പറക്കുന്ന തട്ടത്തിന്റെ ചേലുള്ള വരികളാണ റഫീഖ് അഹമ്മദ് പകർന്നത്. കല്യാണപ്പാട്ടുകളുടെ കൂട്ടത്തിലേയ്ക്കീ പാട്ടു കൂടി ചേർത്തുവയ്ക്കാം.

ഉണ്ണി പ്രണവം സംവിധാനം ചെയ്യുന്ന ചിത്രമാണ് ഹാദിയ. നിഷാൻ, രാഗിണി നന്ദ്വനി, ലിയോണ ലിഷോയ് എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.