Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഹോട്ട് ആന്‍ഡ് ബ്യൂട്ടിഫുൾ: തരംഗമായി ദീപിക പദുക്കോണിന്റെ ഐറ്റം ഡാൻസ്

raabta-movie-deepika-apdukone-item-song

ഐറ്റം ഡാൻഡുകളിലൂടെ ബോളിവുഡിനെ ഞെട്ടിച്ച താരമാണു ദീപിക പദുക്കോൺ. വാർത്തകളിലിടം നേടിയ റാബ്ത എന്ന ചിത്രത്തിലുമുണ്ട് ദീപികയുടെ ഒരു ഐറ്റം ഡാൻസ്.കറുത്ത വസ്ത്രമണിഞ്ഞ് മുടിയഴിച്ചിട്ട് ആടിപ്പാടുന്ന ദീപിക ഹോട്ട് ആൻഡ് ബ്യൂട്ടിഫുളാണ്. കാഴ്ചയേയും ഹൃദയത്തേയും കീഴടക്കും ദീപിക. ചിത്രത്തിന്റെ ടൈറ്റിൽ ഗാനമാണിത്. പഴയൊരു ഹിന്ദി ചിത്രത്തിലെ പാട്ടിന്റെ പുതിയ വേർഷനാണിത്.കരീന കപൂറും സെയ്ഫ് അലി ഖാനും പ്രധാന വേഷങ്ങളിലെത്തിയ ഏജന്റ് വിനോദ് എന്ന ചിത്രത്തിലേതാണ് ഒറിജിനൽ ഗാനം പാട്ട്. 

നിഖിത ഗാന്ധിയുടെ മാസ്മരിക ശബ്ദത്തിലുള്ള പാട്ടിൽ സ്വപ്നതുല്യമായ കടന്നുവരവാണ് താരം നടത്തുന്നത്. ഇർഷാദ് കാമിലും അമിതാഭ് ഭട്ടാചാര്യയും ചേർന്നെഴുതിയ വരികൾക്കു പ്രിതത്തിന്റേതാണു സംഗീതം. സുശാന്ത് സിങ് രജ്പുതും ക്രിതി സനോണും ജിം സർഭുമൊക്കെ പാട്ടിന്റെ രംഗങ്ങളിൽ കലക്കൻ പ്രകടനവുമായെത്തുന്നുണ്ട്. 

324 വയസുള്ള മനുഷ്യനായി രാജ്കുമാർ റാവു ഞെട്ടിപ്പിക്കുന്ന മേക്ക് ഓവറിൽ അതിഥി താരമായി എത്തുന്ന ചിത്രമാണിത്. ദീപികയുടെ ഡാൻസ് കൂടിയാകുമ്പോൾ കൗതുകം ഏറുകയാണ് ഈ ചിത്രം കാണുവാൻ. ജൂൺ 9ന് ആണ് റിലീസ് നിശ്ചയിച്ചിരിക്കുന്നത്.