Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഇത്തവണ കപ്പലല്ല, കടവത്തെ തോണി; പൂമരത്തിലെ രണ്ടാം പാട്ട് കാണാം

kalidas-poomaram-second-song

ഏറെ പ്രശസ്തമായ പൂമരം എന്ന പാട്ടിനു ശേഷം പൂമരം എന്ന ചിത്രത്തിൽ നിന്ന് രണ്ടാം ഗാനം പുറത്തിറങ്ങി. അജീഷ് ദാസന്റെ വരികൾക്ക് ലീലാ എൽ ഗിരിക്കുട്ടൻ ഈണമിട്ട് കാർത്തിക് ആണ് ഈ ഗാനം പാടിയത്. കടവത്തൊരു തോണി എന്ന പാട്ടും ആദ്യത്തേതിനെ പോലെ കാവ്യ സുന്ദരം. മനസിനെ ശാന്തമാക്കുന്ന ആലാപന ശൈലിയും കൂടിയാകുമ്പോൾ പാട്ട് ഒത്തിരി പ്രിയപ്പെട്ടതാകും.

'ഇവിടം ഒരു പുഴയായിരുന്നു' എന്ന വിഷയത്തില്‍ നടൻ കാളിദാസ് ജയറാം കവിത മത്സരത്തിൽ പങ്കെടുക്കുന്ന രംഗങ്ങളുള്ള ഗാനം. അദ്യ ഗാനത്തിൽ നിന്നു വ്യത്യസ്തനായ, ഗൗരവക്കാരനായ കാളിദാസനാണ് ഈ ഗാനത്തിൽ. ബാലതാരമായി മലയാള സിനിമയിലെത്തി ദേശീയ പുരസ്കാരമൊക്കെ നേടിയതിനു ശേഷം നായകനായി എത്തുന്ന ചിത്രമാണിത്.  

എബ്രിഡ് ഷൈൻ സംവിധാനം െചയ്യുന്ന ചിത്രമാണിത്. ഡോ. പോൾ വർഗീസിനോടൊപ്പം എബ്രിഡ് ഷൈൻ ആണു നിർമിക്കുന്നതും.