Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഒരു പ്രത്യേക ഫീൽ: അവരുടെ രാവുകളിലെ പ്രണയഗാനം കാണാം

avarute-raavukal-love-song

അവരുടെ രാവുകൾ എന്ന ചിത്രത്തിൽ നിന്ന് രണ്ടാം ഗാനം പുറത്തിറങ്ങി. വിനയ് ഫോർട്ട് പാടിയഭിനയിക്കുന്ന ഗാനരംഗങ്ങളുള്ള പാട്ട് ഒരു പ്രണയഗാനമാണ്. ഏതേതോ എന്നു പേരിട്ട ഗാനത്തിന് സമൂഹ മാധ്യമങ്ങളിൽ നിന്നു മികച്ച പ്രതികരണമാണു ലഭിക്കുന്നത്. ഒരു യാത്രയിലെന്ന പോലെ നമ്മെ കൊണ്ടു പോകുന്ന ഗാനത്തിന് ഒരു പ്രത്യേക ഫീല്‍ തന്നെയാണ്. 

വൈശാഖ്.സി.മാധവാണു പാട്ട് പാടിയത്. സിബി പടിയറയാണു വരികളെഴുതിയത്. ശങ്കർ ശർമയുടേതാണു സംഗീതം. ഗിത്താറും പുല്ലാങ്കുഴലുമാണ് പ്രണയം ഒരു സ്വപ്നം പോലെ സുന്ദരമായൊരു അനുഭൂതിയാണെന്നു പാടുന്ന പാട്ടിലെ ഓർക്കസ്ട്രയിൽ പ്രധാനമായിട്ടുമുള്ളത്. സുമേഷ് പരമേശ്വറാണ് ഗിത്താർ വായിച്ചത്. ശ്രീറാം സമ്പത്തും റൈസൺ മുട്ടിച്ചുക്കാരനും ചേർന്നാണ് പുല്ലാങ്കുഴലൂതിയത്. 

ഷാനിൽ മുഹമ്മദ് സംവിധാനം ചെയ്യുന്ന ചിത്രമാണ് അവരുടെ രാവുകൾ. ഉണ്ണി മുകുന്ദൻ, ആസിഫ് അലി, നെടുമുടി വേണു, ഹണി രോസ്, മിലാന പൗർണമി, അജു വർഗീസ് എന്നിവരാണു പ്രധാന വേഷങ്ങളിൽ. അജയ് എന്റർടെയ്ൻമെന്റിന്റെ ബാനറിൽ അജയ് കൃഷ്ണനാണ് സിനിമ നിർമിക്കുന്നത്.