Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സോനു നിഗം ആദ്യം തലമൊട്ടയടിച്ചു ഇപ്പോൾ ട്വിറ്ററും വിട്ടു

sonu-nigam-twitter-account-dlete

പുതിയ വിവാദത്തിന് തിരികൊളുത്തുകയാണോ സോനു നിഗം എന്ന് പിന്നീട് അറിയാം. എന്തായാലും 65 ലക്ഷത്തിലധികം ഫോളോവേഴ്സ് ഉണ്ടായിരുന്ന ട്വിറ്റർ അക്കൗണ്ട് ഗായകൻ ഉപേക്ഷിച്ചു. സോഷ്യൽ മീഡിയക്കെതിരെ ശക്തമായ ആരോപണങ്ങൾ ഉന്നയിച്ചുകൊണ്ടാണ് ട്വിറ്റർ വിടാനൊരുങ്ങുന്ന കാര്യം താരം അറിയിച്ചത്. വിഷം ചീറ്റുന്നിടമാണ് സോഷ്യൽമീഡിയ. വാസ്തവ വിരുദ്ധവും ഏകപക്ഷീയവുമായാണ് അത് പെരുമാറുന്നതും. എന്നാണ് സോനു നിഗം ആരോപിക്കുന്നത്. 

sonu-nigam-tweets1

ജെഎന്‍യു വിദ്യാർഥിനിയെ ട്വീറ്റുകളിലൂടെ അധിക്ഷേപിച്ച ഗായകൻ അഭിജീത് ഭട്ടാചാര്യയുടെ അക്കൗണ്ട് ട്വിറ്റർ മരവിപ്പിച്ചതാണ് സോനുവിനെ പ്രകോപിതനാക്കിയത്. അഭിജീതിന്റെ ഭാഷയോട് വിയോജിപ്പുണ്ടെങ്കിലും അദ്ദേഹത്തിന്റെ അക്കൗണ്ട് ‍ഡിലീറ്റ് ചെയ്ത നടപടി ശരിയായില്ലെന്നാണ് സോനുവിന്റെ പക്ഷം. കശ്മീരിൽ സൈന്യത്തിനു നേരെയുണ്ടായ പ്രതിഷേധം അടക്കാൻ യുവാവിനെ സേന വാഹനത്തിനു മുകളിൽ കെട്ടിയിട്ട മനുഷ്യ കവചമാക്കിയ ൈസനിക നടപടിയെ ന്യായീകരിച്ച് എഴുത്തുകാരി അരുന്ധതി റോയിയ്ക്കെതിരെ ബിജെപി എംപി പരേഷ് റാവൽ നടത്തിയ ട്വീറ്റുകളോട് നേരെ ഉയർന്ന പ്രതിഷേധവും സോനുവിനെ ഇങ്ങനെയൊരു തീരുമാനമെടുക്കാൻ പ്രേരിപ്പിച്ചു. 24 ട്വീറ്റുകളിലൂെടയാണ് സോനു തന്റെ നിലപാടുകൾ വ്യക്തമാക്കിയത്. തന്റെ ട്വീറ്റുകളുടെയെല്ലാം സ്ക്രീൻ ഷോട്ട് എടുത്ത് വയ്ക്കാൻ മാധ്യമങ്ങളോട് സോനു ആഹ്വാനവും ചെയ്തു. 

sonu-nigam-tweets2

"ഞാൻ ട്വിറ്റര്‍ അക്കൗണ്ട് നിര്‍ത്തുന്നതില്‍ പലരും നിരാശരായിരിക്കും. ചിലര്‍ ക്ഷുഭിതരായിരിക്കും. സാഡിസ്റ്റുകളായ ചിലര്‍ സന്തോഷവാന്മാരുമായിരിക്കും. ഉറങ്ങിക്കിടക്കുന്നവരെ ഉണർ‌ത്താനാകില്ലല്ലോ. മാധ്യമങ്ങൾ പോലും ഇന്നു രണ്ടു ചേരിയിലാണ്. ചിലർ അമിത ദേശീയ വാദികൾ. മറ്റൊരു കൂട്ടർ നമ്മുടെ രാജ്യത്തെ ചതിച്ച ഒറ്റുകാരുടെ ചരിത്രത്തിൽ നിന്ന് പാഠം പഠിക്കാത്തവരും. സമചിത്തതയോടെ നീങ്ങഉന്ന എന്നോട് എല്ലാ തലങ്ങളിൽ നിന്നുള്ളവരും സ്നേഹം ചൊരിയുന്നുണ്ട്. പക്ഷേ എന്നെ പോലെയുള്ള മറ്റു ചിലർ ഒരു കാരണവുമില്ലാതെ യുക്തിയില്ലാത്ത ക്രൂരമായ ആക്രമണങ്ങൾക്ക് ഇരാകുന്നുമുണ്ട്. ചിലർ നമ്മെ ആശീർവദിക്കും. മറ്റു ചിലര്‍ നമ്മുടെ മരണം ആഗ്രഹിക്കും. ചില ചെറിയ കുട്ടികളും യുവാക്കളും യുവതികളും പോലും തീവ്രവാദികളെ പോലെയാണു പെരുമാറുന്നത്. അഭിജീതിന്റെ ഭാഷയോട് വിയോജിക്കാം. പക്ഷേ അത്രതന്നെ പ്രകോപനപരമായിരുന്നില്ലേ ജെഎൻയു വിദ്യാർഥിനിയായ ഷെഹ്‍ലയുടേയും ആരോപണം. ബിജെപി നേതാക്കൾക്ക് സെക്സ് റാക്കറ്റുമായി ബന്ധമുണ്ടെന്ന ഷെഹ്‍ലയുടെ ആരോപണം ബിജെപി അനുഭാവികളേയും പ്രകോപിതരാക്കില്ലേ? എന്തുകൊണ്ട് ഷെഹ്‍ലയുടെ അക്കൗണ്ട് ഡിലീറ്റ് ചെയ്തില്ല. ഒരു പെൺകുട്ടി ക്രിക്കറ്റ് താരം ഗൗതം ഗംഭീറിനെ ഒരു സൈനിക ജീപ്പിനു മുകളിൽ കെട്ടിയിട്ട തരത്തിൽ ചിത്രീകരിച്ചാൽ പ്രശ്നമില്ല. അതേ കാര്യം പരേഷ് റാവൽ അരുന്ധതി റോയിയെ കുറിച്ച് പറഞ്ഞപ്പോൾ പ്രശ്നമായി. കശ്മീരിനെ കുറിച്ച് പറയാൻ അരുന്ധതി റോയിക്ക് അവകാശമുണ്ട്. അതുപോലെ തന്നെ തങ്ങൾ വഞ്ചിക്കപ്പെട്ടതായി വിശ്വസിക്കാൻ കോടിക്കണക്കിനു വരുന്ന ഇന്ത്യക്കാർക്കും അവകാശമില്ലേ? നമ്മളാരും ഇന്ന് മനുഷ്യരല്ലാതായി തീർന്നിരിക്കുന്നു. നമ്മൾ പ്രബുദ്ധരായ മുസ്ലിങ്ങളും ഹിന്ദുക്കളും പാകിസ്ഥാനികളും ഇന്ത്യക്കാരും മാത്രമാണ്. അത്രമേൽ അഹങ്കാരമാണ് നമുക്ക്. യുക്തിപരമായൊരു ചർച്ചയ്ക്ക് എന്തുകൊണ്ട് ട്വിറ്ററിൽ ആയിക്കൂട? ഇതിന്റെ അർഥം  നിയന്ത്രിക്കാൻ ആളില്ലാതായാല്‍ അധികാരം ജനങ്ങൾ തോന്നുന്നതു പോലെ ഉപയോഗിക്കും എന്നാണ്. ഒരു നിയന്ത്രണം അവർക്ക് ആവശ്യമാണ്. 

sonu-nigam-tweets

എനിക്ക് ട്വിറ്ററിനോട് ഒരു പ്രശ്നമവുമില്ല. ഇനിയുമൊരു നല്ല തലത്തിലെത്താൻ ട്വിറ്ററിന് സാധിച്ചിട്ടില്ല. നീലച്ചിത്രങ്ങൾ കാണിക്കുന്ന തീയറ്റർ പോലെയാണിത് ഇന്നും. ഈ ഏകപക്ഷീയമായ നടപടികള്‍ എടുക്കുന്ന ട്വിറ്റർ ഞാൻ വിടുകയാണ്. യുക്തിയുള്ള എല്ലാ ദേശ സ്നേഹികളും മനുഷ്യ സ്നേഹികളും ഇതുചെയ്യണമെന്ന് ഞാൻ ആഗ്രഹിക്കുന്നു. കുറേ വിഡ്ഢികളുടെ മനസിൽ ഞാനൊരു മുസ്ലിം വിരുദ്ധനാണെന്നു വരുത്തിത്തീർക്കുന്ന ഒരിടത്തു നിൽക്കാൻ ഇനി ഞാനില്ല. എനിക്കൊരു മതത്തോടും പ്രതിബദ്ധതയില്ല. എല്ലാ മതങ്ങളിൽ‌ നിന്നും നന്മയെ ഉൾക്കൊണ്ട് എന്റേതായൊരു മതം ഉണ്ടാക്കിയാണ് മുന്നോട്ടു പോകുന്നത്. എനിക്കെതിരെ ഫത്‍‌വ പുറപ്പെടുവിപ്പിക്കുന്നത് കണ്ടില്ലെന്നു നടിക്കുന്ന കപട ബുദ്ധിജീവികൾ വാഴുന്ന സ്ഥലത്ത് ഞാൻ തുടരുന്നതിൽ അർഥമില്ല. ഞാൻ ഇടതോ വലതോ അല്ല. എല്ലാവരുടേയും അഭിപ്രായത്തെ മാനിക്കുകയും ബഹുമാനിക്കുകയും ചെയ്യുന്നൊരാളാണ് ഞാൻ. എന്നാൽ ട്വിറ്ററിൽ തുടരണമെങ്കിൽ നമ്മൾ ഏതെങ്കിലുമൊരു പക്ഷത്ത് ചേർന്നിരിക്കണം. എനിക്കതിന് ആകില്ല. ഈ ട്വീറ്റുകൾ എന്ത് വിവാദത്തിനാണ് തിരികൊളുത്തുക എന്നറിയില്ല. എന്തായായാലും എനിക്ക് നല്ല ഉദ്ദേശ്യമേയുള്ളൂ. ഞാൻ ട്വിറ്റർ അക്കൗണ്ട് ഉപേക്ഷിക്കുകയാണ്." എന്നിങ്ങനെയാണ് സോനു തന്റെ ട്വിറ്റർ അക്കൗണ്ട് വഴി പ്രതികരിച്ചത്.

abhijeet-bhattacharya-tweets അഭിജീത് ഭട്ടാചാര്യയുടെ ട്വിറ്റർ അക്കൗണ്ട് ഡിലീറ്റ് ചെയ്യപ്പെടാനിടയായ ട്വീറ്റ്

ആരാധനലായങ്ങളിൽ ഉച്ചഭാഷിണി ഉപയോഗിക്കുന്നതിനെ ഗുണ്ടായിസം എന്നു വിശേഷിപ്പിച്ച് സോനു ‌ചെയ്ത ട്വീറ്റ് കുറച്ചു നാളുകൾക്കു മുൻപ് വൻ വിവാദങ്ങൾക്കു തുടക്കമിട്ടിരുന്നു. അന്ന് ചാനൽ കാമറകൾക്ക് മുൻപിൽ തലമൊട്ടയടിച്ചാണ് സോനു മറുപടി പറഞ്ഞത്. സോനു നിഗമിന്റെ തല മൊട്ടയടിച്ച് കഴുത്തിൽ ചെരുപ്പുമാല ചാർത്തുന്നവർക്ക് പത്തു ലക്ഷം രൂപ പ്രതിഫലം നൽകുമെന്നാണ് പശ്ചിമ ബംഗാൾ മൈനോറിറ്റി യുണൈറ്റഡ് കൗൺസിൽ വൈസ് പ്രസിഡന്റ് സെയ്ദ് ഷാ അതഫ് അലി അൽ ഖ്വാദിരി പ്രഖ്യാപിച്ചിരുന്നു. ഇതിനു മറുപടിയെന്നോളമായിരുന്നു ഗായകന്റെ പ്രതിഷേധം.