Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കൃഷ്ണ പ്രഭ പാട്ടിലും പുലിയാണ്!

krishna-prabha-songs

കോമഡി രംഗങ്ങൾ വളരെ രസകരമായി കൈകാര്യം ചെയ്യുന്ന നടിയാണ് കൃഷ്ണ പ്രഭ. അഭിനയത്തിൽ മാത്രമല്ല നൃത്തത്തിലും താൻ പുലിയാണെന്ന് കൃഷ്ണപ്രഭ തെളിയിച്ചതാണ്. പാട്ടിന്റെ കാര്യത്തിലും അതുപോലെ തന്നെയാണെന്ന് ഈ വിഡിയോ കേട്ടാൽ മനസിലാകും. അടുത്തിടെ മലയാളത്തിൽ പുറത്തിറങ്ങിയ ശ്രേയ ഘോഷാൽ പാടിയ മനോഹരമായൊരു പ്രണയഗാനത്തിനാണ് കൃഷ്ണപ്രഭ കവർ വേര്‍ഷൻ തയ്യാറാക്കിയത്. അച്യുത് ജയ്ഗോപാൽ ഗിത്താർ വായിച്ചതിനൊപ്പമാണ് കൃഷ്ണപ്രഭ പാടിയത്. 

തീരം എന്ന ചിത്രത്തില്‍ അഫ്സൽ യൂസഫ് ഈണമിട്ട് ശ്രേയയ്ക്കൊപ്പം ക്യൂൻസി ചേറ്റുപള്ളിയും ചേർന്നാണ് ഈ പാട്ടു പാടിയത്. ഹരിനാരായണൻ ബി.െകയുടേതാണു വരികൾ. 20 ലക്ഷത്തിലധികം ആളുകളാണ് ഈ പാട്ട് യുട്യൂബ് വഴി കണ്ടത്. സഹീദ് അറാഫത്ത് സംവിധാനം ചെയ്യുന്ന ചിത്രമാണ് തീരം. സിനിമയിലെ എല്ലാ പാട്ടുകൾക്കും മികച്ച പ്രതികരണമാണു ലഭിക്കുന്നത്.