Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സൗബിന്റെ ആദ്യ ചിത്രം പറവയിലെ ആദ്യ ഗാനം

soubin-parava-first-song

നടൻ സൗബിൻ ഷാഹിർ ആദ്യമായി സംവിധാനം ചെയ്യുന്ന പറവ എന്ന ചിത്രത്തിലെ ആദ്യ ഗാനം പുറത്തിറങ്ങി. ലിറിക്കൽ വിഡിയോയാണു പുറത്തിറങ്ങിയത്. സിനിമയിലെ രസകരമായ രംഗങ്ങളും സൗബിൻ സംവിധായകനുമായ നിമിഷങ്ങളുമുള്ള ബ്ലാക് ആൻഡ് വൈറ്റ് ചിത്രങ്ങളാണ് ലിറക്കൽ വിഡിയോയിലുള്ളത്. കേൾക്കാൻ നല്ല രസമുള്ള വരികളും ഈണവും ആലാപനവുമാണ് പാട്ടിന്. ലളിതമായ ഗാനം.ദുൽഖർ സൽമാൻ മുഖ്യവേഷത്തിലെത്തുന്ന ചിത്രം, പ്രാവു പറത്തലിന്റെ കഥയാണു പറയുന്നത്. 

പ്യാർ പ്യാർ എന്നു പേരിട്ട ഈ പാട്ട് പാടിയതും ഈണമിട്ടതും റെക്സ് വിജയനാണ്. വിനായക് ശശികുമാറിന്റേതാണു വരികൾ. പാട്ടിലെ പ്രധാന വാദ്യോപകരണങ്ങൾ കൈകാര്യം ചെയ്തിരിക്കുന്ന പ്രകാശ് ഹരിഹരനാണ്. അൻവർ റഷീദും ഷൈജു ഉണ്ണിയും ചേർന്നാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്.