Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കടം കഥയിലെ പാട്ട്; സ്റ്റൈൽ ലുക്കിൽ വീണയും റോഷനും

nenje-nenje-from-kadam-kadha

കടം കഥ എന്ന ചിത്രത്തിലെ ഒരു ഗാനം പുറത്തിറങ്ങി. കൈതപ്രം ദാമോദരന്‍ നമ്പൂതിരിയുടെ മകൻ ദീപാങ്കുരനാണ് പ്രണയഗാനത്തിന് ഈണമിട്ടത്. അരുൺ ആലാട്ടും ദിവ്യയും ചേർന്നാണ് ഈ ഗാനം പാടിയത്. മനു മഞ്ജിത്തിന്റേതാണു വരികള്‍. വീണയും റോഷൻ മാത്യുവും അവതരിപ്പിക്കുന്ന കഥാപാത്രങ്ങളുടെ പ്രണയാർദ്ര നിമിഷങ്ങളാണു പാട്ടിൽ. സ്റ്റൈൽ ലുക്കിലാണ് ഇരുവരും. 

വിനയ് ഫോർച്ച്, ജോജു ജോർജ്. രൺജി പണിക്കർ, റോഷൻ മാത്യു എന്നിവരാണ് ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. കടം കയറി മുടിഞ്ഞ രണ്ടു ചെറുപ്പാക്കാര്‍ ആയിട്ടാണ് ജോജുവും വിനയ്‍യും ചിത്രത്തിലെത്തുന്നത്. സിനിമയുടെ ടീസർ ഏറെ ശ്രദ്ധ നേടിയിരുന്നു. സെന്തിൽ രാജനാണ് ചിത്രം സംവിധാനം ചെയ്യുന്നത്.

സംഗീത ലോകത്തെ പുതിയ വിശേഷങ്ങൾ അറിയാം