Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മാച്ച്ബോക്സിലെ പാട്ടുകൾ എത്തി

matchbox-movie-songs

മാച്ച്ബോക്സ് എന്ന ചലച്ചിത്രത്തിലെ പാട്ടുകൾ പുറത്തിറങ്ങി. ശിവറാം മണി സംവിധാനം ചെയ്യുന്ന ചിത്രമാണിത്. ഇന്ന് ഉച്ചയ്ക്ക് രണ്ടു മണിക്കായിരുന്നു ചിത്രത്തിന്റെ ഓഡിയോ ലോഞ്ച്. മഹാരാജാസ് കോളജിൽ നടന്ന ചടങ്ങിൽ ചിത്രത്തിന്റെ നിർമാതാവ് സുരേഷ് കുമാർ ഭാര്യയും നടിയുമായ മേനക സുരേഷ് എന്നിവരായിരുന്നു മുഖ്യാതിഥികൾ. നടൻ അശോകൻ ഉൾപ്പെടെയുള്ള താരനിര ഓഡിയോ ലോഞ്ചിന് എത്തിയിരുന്നു.

ആകെ നാലു പാട്ടുകളാണ് ചിത്രത്തിലുള്ളത്. റഫീഖ് അഹമ്മദിന്റേതാണ് വരികള്‍. സംഗീതം നൽകിയത് ബിജിബാലും. നജീം അര്‍ഷദ്, വിഷ്ണു കുറുപ്പ്, ശിൽപാ രാജു, അനിത ഷെയ്ഖ്, അഫ്സൽ എന്നിവരാണ് പാട്ടുകൾ പാടിയത്. മനോരമ മ്യൂസിക് ആണു ഗാനങ്ങള്‍ പുറത്തിറക്കുന്നത്. 

Read More: Malayalam New Film Songs | Bijibal Songs | Trending Songs | New Video songs | New Tamil Songs | Bollywood Hits