Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പ്രതിഫലം കോടികൾ, ഐറ്റം ഡാൻസുമായി നായികമാർ

item-songs

സിനിമയുടെ  ബ്ലാക്ക് ആൻഡ് വൈറ്റ് കാലഘട്ടം മുതൽ ഐറ്റം ഗാനങ്ങൾ മലയാളം ഉൾപ്പെടെ ഭാഷകളിൽ വരുന്നുണ്ട്. മുൻകാലങ്ങളിൽ ​ഇതിനായി പ്രത്യേക നടിമാർ തന്നെയുണ്ടായിരുന്നു.  കാലം മാറിയതോടെ മുൻനിര നായികമാർ തന്നെ കോടികൾ പ്രതിഫലം പറ്റി ഐറ്റം ഡാൻസുകൾ ചെയ്തു തുടങ്ങി. ഹിന്ദി– തെലുങ്ക് – തമിഴ് സിനിമകളിലെ മുൻനിര നായികമാർ ഒരു പാട്ടിനായി മാത്രം ചുവടുവയ്ക്കാൻ എത്തുന്ന പ്രവണതയും ഉണ്ടായി. ഇതിലൂടെ ഉയർന്ന പ്രതിഫലം വാങ്ങാനായി നടിമാർക്കു സാധിച്ചപ്പോൾ ഒറ്റ ഗാനത്തിലൂടെ കൂടുതൽ ആളുകളെ തിയറ്ററിലേക്കു എത്തിക്കാമെന്ന മെച്ചമാണു സംവിധായകരെ ഇതിലേക്ക് എത്തിക്കുന്നത്. 

ഇപ്പോൾ ബോളിവുഡിലെ ഐറ്റം നമ്പറുകളിൽ തിളങ്ങി നിൽ‍ക്കുന്നതു പുതിയ ഹോട്ട് സുന്ദരി സണ്ണി ലിയോൺ ആണ്. കഴി‍ഞ്ഞ വർഷം പുറത്തുവന്ന ചിത്രങ്ങളിലും പിന്നാലെ ഹ്യത്വിക് റോഷൻ ചിത്രം കാബിൽ,  ഷാറൂഖ് ചിത്രം റായീസ് എന്നിവയിലും സണ്ണി ലിയോണിന്റെ ഐറ്റം നമ്പർ ഈ വർഷം വന്നു കഴിഞ്ഞു. ഹോട്ട് സുന്ദരിയായി ഹിന്ദിസിനിമാ മേഖലയെ കവർന്നെടുത്തതോടെ നായികയായും ഐറ്റം നമ്പറിനും സണ്ണി ലിയോണിനെ മതിയെന്ന അവസ്ഥയിലാണ്  ബോളിവുഡ്. നിലവിൽ ഹിന്ദിയിൽ ആരാധകരെ ആകർഷിക്കുന്ന നായികമാരിൽ ഒരാളെന്ന നിലയിൽ വലിയ മാർക്കറ്റാണ് സണ്ണി ലിയോണിന് ഉള്ളത്.

ഐറ്റം നമ്പറുകൾ ചെയ്യുന്നതിൽ മുൻപന്തിയിൽ നിൽക്കുന്ന മറ്റൊരു ബോളിവുഡ് താരമാണ് ദീപീക പദുക്കോൺ. ഷാറുഖ് ഖാൻ ചിത്രം ഓം ശാന്തി ഓമിലൂടെ രംഗത്ത് എത്തിയ ദീപീക പദുക്കോൺ പിന്നീട് അനവധി ചിത്രങ്ങളിൽ ഐറ്റംനമ്പറുകൾ ചെയ്തു.ദം മാരെ ദം എന്ന പഴയ ഹിന്ദി ഗാനത്തിന്റെ റീമേക്കിന് ഒപ്പം ഐറ്റം ഗേളായും ദീപീക എത്തി. ഈ വർഷം റാബ്ത എന്ന ചിത്രത്തിലെ ഐറ്റം ഗാനത്തിലൂടെ ആരാധകരെ വീണ്ടും ആവേശത്തിലാഴ്ത്താൻ കഴിഞ്ഞു.

തെലുങ്കിലും ഐറ്റം ഗാനങ്ങൾക്കു കുറവൊന്നുമില്ല. ജനതാഗാരേജ് എന്ന ചിത്രത്തിലെ പക്കാ ലോക്കൽ എന്ന ഐറ്റം നമ്പർ ചെയ്യുമ്പോൾ കാജൽ അഗർവാൾ സൗത്ത് ഇന്ത്യൻ സിനിമാ മേഖലയിൽ തിളങ്ങി നിൽക്കുകയായിരുന്നു. ചിര‍ഞ്ജീവി തിരികെ എത്തിയ കിലാഡി 150 എന്ന ചിത്രത്തിൽ ലക്ഷമി റായ് ഒരു ഗാനത്തിനായി മാത്രം എത്തിയിരുന്നു. ജൂനിയർ എൻടിആറിന്റെ ചിത്രങ്ങളിൽ സാമന്തയും ഐറ്റം നമ്പറുകളായി എത്തിയിട്ടുണ്ട്.  ഈ വർഷം ബാഹുബലി സീരീസുകളിലൂടെ ലോക ശ്രദ്ധ ആകർഷിച്ച അനുഷ്ക ഷെട്ടിയും ഒരു സുന്ദരൻ ഐറ്റം നമ്പറുമായി തെലുങ്കിൽ എത്തുന്നുണ്ട്. ഇതിനായി ആരാധകർ കാത്തിരിപ്പു തുടങ്ങിയതായാണു വിവരം .

തമിഴിൽ നയൻതാര, അഞ്ജലി, ശ്രുതിഹസൻ തുടങ്ങിയ മുൻനിര താരങ്ങൾ എല്ലാം തന്നെ ഐറ്റം ഡാൻസുകളുമായി എത്തിയിട്ടുണ്ട്. ഇതിൽ കൂടുതൽ ചിത്രങ്ങളിൽ ഐറ്റം നമ്പർ അവതരിപ്പിച്ചതു നയൻതാരയാണ്. സ്റ്റെൽമന്നൻ രജനിയുടെ ചിത്രങ്ങളിൽ കൂടുതൽ തവണ ഐറ്റം നമ്പറുകളുമായി എത്തിയതു നയൻതാരയാണ്. തമിഴിലെ പുതിയ നായികമാരും ഐറ്റം നമ്പറിനോടു മുഖം തിരിക്കുന്നില്ല.

Read More and Watch More: Item Songs, Hollywood Songs, New Hollywood Songs