Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ചുണ്ടുകളുടെ ചലനം മാത്രം ദൃശ്യവൽക്കരിച്ച് സെലീനയുടെ പാട്ട്

salena-gomez-lip-song

സിനിമകളെ വെല്ലുന്ന ദൃശ്യങ്ങളാണ് ചില ആൽബം ഗാനങ്ങൾക്കൊപ്പമുണ്ടാകുക. പ്രത്യേകിച്ച് പോപ് റോക്ക് സംഗീത ശാഖകളിൽ നിന്നെത്തുന്നവയുടേത്. പാട്ടിന്റെ വരികളിലെ ആശയവും ദൃശ്യങ്ങളുടെ വ്യത്യസ്തതയും ലോകം കീഴടക്കിയ പാട്ടു ചരിത്രം ഒരുപാടുണ്ട്. അക്കൂട്ടത്തിലൊന്നാണിതും. സെലീന ഗോമസിന്റെ സംഗീത വിഡിയോ. പാശ്ചാത്യ സംഗീത ലോകത്തെ ഏറ്റവും സുന്ദരിയായ ഗായികമാരിലൊരാളായ സെലീനയുടെ സംഗീത ആൽബത്തിൽ പ്രധാനമായും കാണിക്കുന്നത് ചുണ്ടുകളുടെ ചലനം മാത്രം. ആ ചലനമാണ് വിഡിയോയുടെ കേന്ദ്ര ബിന്ദു. സംഗീതത്തിന്റെ ഭംഗിയും വരികളിലെ ആകർഷണീയതും ചുണ്ടുകളിലൂടെ സംവദിക്കുന്നു.

ഫെറ്റിഷ് എന്നു പേരിട്ട എഴുപതുകളുടെ സംഗീത വിഡിയോകളെ അനുസ്മരിപ്പിക്കുന്ന ഈ ആൽബം ആറു കോടിയോളം പ്രാവശ്യമാണ് ലോകം വീക്ഷിച്ചത്. പ്രണയത്തേയും ഒന്നുചേരലിനേയും കുറിച്ച് ഭാവാർദ്രമായാണു സെലീന പാടുന്നത്. ഗുച്ചി മേനും സെലീനയുടെ പാട്ടിലെ ചെറിയൊരു ഭാഗം ആലപിക്കുന്നുണ്ട്. ഇവർ രണ്ടു പേർക്കുമൊപ്പം കോൾ എൻജലിഡേസ്, ബ്രെറ്റ് മഗ്‍ലോഗിൻ, ജിനോ ബാർലെറ്റാ എന്നിവരും കൂടി ചേർന്നാണ് പാട്ട് എഴുിതയത്. ജൊനാസ് ജെബെർഗ്, ദി ഫ്യൂച്യൂറിസ്റ്റിക്സ് എന്നിവര്‍ ചേർന്നാണ് വിഡിയോ നിർമിച്ചത്. പെട്രാ കൊളിൻസ് ആണു സംവിധാനം.