Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ക്യൂട് ലുക്കിൽ ലിജോ മോൾ: രസകരം ഈ പ്രണയവും കല്യാണവും പാട്ടും

lijo-mol-in-thrisssiva-peroor-cliptham

മഹേഷിന്റെ പ്രതികാരം എന്ന ആദ്യ ചിത്രത്തിലെ ചെറിയൊരു വേഷത്തിലൂടെ തന്നെ പ്രേക്ഷക ശ്രദ്ധ നേടിയ നായികയാണ് ലിജോ മോൾ. സിമ്പിൾ ആൻ‍ഡ് ഹമ്പിൾ ലുക്ക് ഉള്ള നായിക. പിന്നാലെ കട്ടപ്പനയിലെ ഹൃതിക് റോഷൻ എന്ന ചിത്രത്തിലും അതുപോലെ ഇഷ്ടം തോന്നുന്നൊരു വേഷം. ആ ഇഷ്ടം കുറച്ചു കൂടി കൂടും ഈ പാട്ടു കണ്ടാൽ‌. ലിജോ മോളുടെ പുതിയ ചിത്രമായ ഹണീ ബി 2.5ലെ ഒരു ഗാനം കൂടി പുറത്തിറങ്ങി. പ്രണയനായികയായും കല്യാണപ്പെണ്ണായും അഭിനയിക്കുകയാണ് ലിജോ മോൾ. അസ്കർ അലിയാണു നായകൻ. ഇരുവരും ചേർന്നുള്ള പ്രണയരംഗങ്ങളും കല്യാണവും പിന്നീടുള്ള ജീവിതവും അതീവ രസകരമാണ്.

സന്തോഷ് വർമയാണ് കിനാവാണോ എന്ന പാട്ടിന്റെ വരികൾ കുറിച്ചത്. അഫ്സലും റിമി ടോമിയും അന്‍വർ സാദത്തും ചേർന്ന സംഘമാണു പാടിയത്. ദീപക് ദേവിന്റേതാണു സംഗീതം. ഷൈജു അന്തിക്കാട് സംവിധാനം ചെയ്യുന്ന ചിത്രമാണിത്. നടൻ ലാൽ ആണു നിർമിക്കുന്നത്.