Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

വൈഷ്ണവ് ജന് തോ പാടി ചിത്ര: ഹൃദയം തൊടും ഈ ആലാപനം

vaishanv-jan-to-k-s-chithra

നമ്മുടെ രാജ്യത്തിന്റെ ആത്മാവിനെ സ്പർശിക്കുന്ന, നമ്മുടെ സംസ്കാരം എത്രമാത്രം സമ്പന്നമാണെന്ന് ഓർമിപ്പിക്കുന്ന കുറേ ഗാനങ്ങളുണ്ട്. അക്കൂട്ടത്തിലൊന്നാണ് നമ്മുടെ രാഷ്ട്രപിതാവ് മഹാത്മാ ഗാന്ധിയുടെ പ്രിയ കീർത്തനങ്ങളിലൊന്നായ ‘വൈഷ്ണവ് ജന് തോ’. നർസി മേത്തയുടെ ഈ പാട്ട് കേൾക്കാതെ ഒരു സ്വാതന്ത്ര്യദിനം പോലും കടന്നുപോകുന്നുമില്ല. ഇത്തവണ ഈ മനോഹരമായ കീർത്തനത്തിന് പുതിയൊരു വിഡിയോ പുറത്തിറക്കുകയാണ് മലയാളത്തിന്റെ വാനമ്പാടി കെ. എസ്. ചിത്ര. 

യുട്യൂബിലെത്തിയ വിഡിയോയ്ക്കു മികച്ച പ്രതികരണമാണു ലഭിക്കുന്നത്. ലളിതമായ പശ്ചാത്തല സംഗീതത്തിലുള്ളതാണ് ആലാപനം. ശ്രീനിവാസ് മൂർത്തിയാണ് ഈ ക്ലാസിക് കൃതിക്കു വേണ്ടി ഈണം ചിട്ടപ്പെടുത്തിയത്.