Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

അതിശയിപ്പിച്ച് ആസിഫ് അലി; പാട്ടും മനോഹരം

kattu-movie-song

കാറ്റ് എന്ന ചിത്രത്തിൽ പി.ഉണ്ണികൃഷ്ണന്‍ പാടുന്നുവെന്ന് പറഞ്ഞപ്പോൾ പ്രതീക്ഷിച്ചതാണ് ഒരു മനോഹരം. പക്ഷേ പാട്ടു മാത്രമല്ല, അതിനൊപ്പമുള്ള ദൃശ്യങ്ങളും അതിമനോഹരമാണ്. തീർത്തും വേറിട്ട ലുക്കിലാണ് നായകൻ ആസിഫ് അലി. കാറ്റിൽ പാറിവന്നൊരു ചെറുപൂവിന്റെ ചേലുണ്ട് ഈ പ്രണയഗാനത്തിന്. നായിക മാനസ ഉണ്ണികൃഷ്ണനും.

ആസിഫ് അലിയും മാനസയും അവതരിപ്പിക്കുന്ന കഥാപാത്രങ്ങളുടെ പ്രണയമാണു പാട്ടിലുള്ളത്. പഴയ സിനിമകളിലും പാട്ടുകളിലും കണ്ടറിഞ്ഞ പോലുള്ളൊരു തനി നാടൻ പ്രണയം. കവി റഫീഖ് അഹമ്മദ് കുറിച്ച വരികൾക്ക് ദീപക് ദേവ് നൽകിയ സംഗീതത്തിനും ആ പ്രണയത്തിന്റെ നിഷ്കളങ്കതയുണ്ട്. പാട്ടിന് മികച്ച പ്രതികരണമാണു യുട്യൂബിലും സോഷ്യൽ മീഡിയയിലും ലഭിക്കുന്നത്. 

അരുൺ കുമാർ അരവിന്ദ് സംവിധാനം ചെയ്ത് നിർമ്മിക്കുന്ന ചിത്രമാണ് കാറ്റ്. വിഖ്യാത സംവിധായകൻ പത്മരാജന്റെ കഥകളിൽ നിന്ന് പ്രചോദനമുൾക്കൊണ്ടാണ് അരുൺ കുമാർ അരവിന്ദ് ഇത്തരം കഥാപാത്ര സൃഷ്ടി നടത്തിയത്. 

Read More:കൂടുതൽ പാട്ടുകൾ കേൾക്കാം പാട്ടുകാരെ കുറിച്ചറിയാം