Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ജയസൂര്യയ്ക്ക് തൃശൂരുകാരുടെ പിറന്നാൾ സമ്മാനം

jayetta

മലയാളത്തിന്റെ പ്രിയ യുവതാരം ജയസൂര്യയുടെ പിറന്നാൾ ആണ് ഇന്ന്. സഹതാരങ്ങളും ആരാധകരും അദ്ദേഹത്തിന് പിറന്നാൾ ആശംസകൾ നേർന്ന് സമൂഹമാധ്യമങ്ങളിൽ പോസ്റ്റ് ചെയ്തിരുന്നു. പിറന്നാൾ ദിനത്തിൽ ആശംസ അറിയിച്ചവർക്ക് ഫെയ്സ്ബുക്കിലൂടെ താരം നന്ദിയും സ്നേഹവും അറിയിക്കുകയും ചെയ്തു. കൂടാതെ തനിക്ക് കിട്ടിയ മറക്കാനാകാത്ത ഒരു സമ്മാനവും പ്രേക്ഷകർക്കായി പങ്കുവച്ചു. 

തൃശൂരിലെ ഒരുകൂട്ടം യുവാക്കൾ ചേർന്നൊരുക്കിയ വിഡിയോസോങ് ആണ് സമ്മാനമായി ലഭിച്ചത്. ജയസൂര്യയുടെ ജീവിതത്തിലെ സുവർണനിമിഷങ്ങൾ കോർത്തിണക്കിയ വിഡിയോയുടെ പിന്നിൽ പ്രവർത്തിച്ചവരെല്ലാം തൃശൂരുകാരാണ്.

വിഡിയോ പോസ്റ്റ് ചെയ്ത ശേഷം അദ്ദേഹം ഒരു കുറിപ്പും എഴുതുകയുണ്ടായി.

‘ഒരാൾക്ക് വേണ്ടി മറ്റൊരാൾ മാറ്റി വെയ്ക്കുന്ന സമയം അത് തന്നെയാണ് യഥാർത്ഥ സ്നേഹം.. എനിയ്ക്ക് പിറന്നാൾ ആശംസകൾ അയയ്ക്കാൻ നിങ്ങൾ മാറ്റി വെച്ച ആ ഒരു നിമിഷം എനിക്ക് വളരെ വിലപ്പെട്ടതാണ്. അതു കൊണ്ട് തന്നെ ഈ പിറന്നാൾ ദിനത്തിൽ എന്നെ ഇഷ്ടപ്പെടുന്ന, എന്നെ വെറുക്കുന്ന എല്ലാവരെയും വളരെ സ്നേഹത്തോടെ തന്നെ ഞാൻ ഓർക്കുന്നു..

അതുപോലെ ഇത്രയും നല്ലൊരു സ്നേഹ സമ്മാനം ഒരുക്കിയ തൃശൂരിലെ എല്ലാ സഹോദര മനസ്സുകൾക്കും എന്റെ കൂപ്പുകൈ..

"ദൈവത്തിന് സ്നേഹം നേരിട്ട് പ്രകടിപ്പിയ്ക്കാൻ കഴിയാത്തതു കൊണ്ട് അവൻ ഭൂമിയിൽ മനുഷ്യരെ സൃഷ്ടിച്ചു"