Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

അച്ഛന്റെ ഓർമകൾക്ക് മുന്നിലൊരു ഓണപ്പാട്ട്

onappattin-eenam-pole വിഡിയോയിൽ നിന്നൊരു രംഗം, സോണി വര്‍ഗീസും ഗായകന്‍ ഹരിചരണും

നമ്മളേറെ സ്നേഹിച്ച വില്ലൻമാരിലൊരാളാണ് എൻ.എഫ്.വർഗീസ്. കാലമെത്തും മുൻപേ കടന്നുപോയെങ്കിലും ഇന്നും നമ്മുടെ ഓർമകളിൽ നിന്നു മായാത്തൊരാൾ. എൻ.എഫ്.വർഗീസിനു സമർപ്പിച്ച് മകൻ സോണി വര്‍ഗീസ് ഈണമിട്ട പാട്ടാണ് ഈ ഓണത്തിന് നമ്മൾ കേൾക്കാൻ പോകുന്ന ഗാനങ്ങളിലൊരെണ്ണം. മലയാളി ആവർത്തിച്ചു കേട്ട പ്രണയാര്‍ദ്ര സ്വരങ്ങളിലൊന്ന്, ഹരിചരണാണ് ഈ പാട്ടു പാടിയത്. ഹരിചരൺ പാടിയ ആദ്യ ഓണപ്പാട്ടു കൂടിയാണിത്. 

ഒരു സുഹൃത്തിന്റെ വോയ്സ് മെസേജിനെ തുടർന്ന് ഏറെക്കാലത്തിനു ശേഷം നാട്ടിലേക്കു തിരിച്ചെത്തുന്നൊരാളിലൂടെയാണ് പാട്ടിന്റെ യാത്ര. അനാഥനാണ് അയാൾ. നാട്ടിലെ ഓണക്കാഴ്ചകളിലൂടെയൊരു യാത്ര പോകുമ്പോൾ പഴയകാലത്തിന്റെ ഓർമകളിലേക്കു കൂടി അയാള്‍ കടന്നുചെല്ലുന്നു. സ്നേഹം കരുതലിന്റെയും ഒന്നുചേരലിന്റെ സ്നേഹത്തിന്റെയും എപ്പോഴോ ചെറുതായിട്ടൊന്ന് അകന്നുപോയ സ്നേഹബന്ധങ്ങളുടെ ഒന്നാകലും കൂടിയാണ് ഓണമെന്ന് പറയുന്നു ഈ വിഡിയോ. കഥാപാത്രങ്ങൾക്കും അതിലെ കാഴ്ചകൾക്കും എന്താ ഭംഗി. അതിനൊപ്പം ഹരിചരണിന്റെ ഭാവാർദ്രമായ ആലാപനം കൂടിയാകുമ്പോൾ ദൃശ്യങ്ങളും പാട്ടും മനസിലേക്കു ചേക്കേറും. 

ഓണപ്പാട്ടിന്‍ ഈണം പോലെ എന്ന പാട്ട് എഴുതിയത് ഷിജു.എസ്.വിസ്മയയാണ്. വിഡിയോ ഗാനത്തിനു തിരക്കഥ ശ്രീജിത് ചെരിയലിന്റേതാണ്. കാർത്തിക് ചിദംബരമാണ് ഈ പാട്ടിന്റെ വിഡിയോ സംവിധാനം ചെയ്തത്. ഷിന്റോ.വി.ആന്‍റോയുടേതാണ് ഛായാഗ്രഹണം. ജാക്സൺ ബെഞ്ചമിനാണ് ഡയറക്ടര്‍ ഓഫ് ഫോട്ടോഗ്രാഫി.

Read More: Malayalam Onam Songs, Songs for Onam Celebration