Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ജിമിക്കി കമ്മലിന് ചുവടുവച്ച് പ്രണവും കൂട്ടുകാരും

pranav-dance

മോഹന്‍ലാല്‍ അഭിനയിച്ച സിനിമയിലെ പാട്ടിന് മകന്റെ ഡാൻസ്. പിതാവ് നായകനായ വെളിപാടിന്റെ പുസ്തകത്തിലെ ഹിറ്റ്ഗാനം ജിമിക്കി കമ്മലിന് ചുവടുവെച്ച് മകന്‍ പ്രണവും കൂട്ടുകാരും. ആദിയുടെ സെറ്റിലാണ് ജിമിക്കികമ്മലിന് പ്രണവ് ചുവടുവച്ചത്. 

അച്ഛനെ പോലെ തന്നെ ഡാൻസിന്റെ കാര്യത്തിൽ മകനും മിടുക്കനാണെന്ന് തെളിയിക്കുന്നതാണ് വീഡിയോ. ആ തോളിന്റെ ചെരിവില്ല എന്നതൊഴിച്ചാൽ പ്രണവിന്റെ ചടുലമായചുവടുകൾ മോഹൻലാലിന്റെ ചുവടുവെയ്പുകളെ ഓര്‍മിപ്പിക്കും. ചിത്രത്തിന്റെ അണിയറപ്രവർത്തകർക്കും മറ്റ് അഭിനേതാകൾക്കുമൊപ്പം ചേർന്നായിരുന്നു പ്രണവിന്റെ ഡാൻസ്. 

സിജുവിൽസൺ, അതിഥിരവി, അനുശ്രീ എന്നിവരെല്ലാം ചേർന്ന് നൃത്തംകൊഴുപ്പിച്ചു. സംവിധായകൻ ജീത്തുജോസഫാണ് തിരുവോണനാളിൽ വീഡിയോ ഫെയ്സ്ബുക്കിൽ പോസ്റ്റ് ചെയ്തത്. പ്രണവിന്റെ അരങ്ങേറ്റചിത്രമായ ആദി ഇതിനോടകം മാധ്യമശ്രദ്ധപിടിച്ചുപറ്റിയിരുന്നു. ക്രിസ്മസ് റിലീസായി എത്തുന്ന ചിത്രത്തിന്റെ ഷൂട്ടിങ് ബാംഗ്ലൂർ, കൊച്ചി എന്നിവിടങ്ങളിലായി പുരോഗമിക്കുന്നുണ്ട്.